പാലക്കാട്: പാലക്കാട്ടെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയില്‍ ചേർന്നത്.
ഷൊർണൂരില്‍ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോണ്‍ഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു.തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊർണൂരില്‍ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.