,അമിത ലാഭം മോഹിച്ച് 'പുള്ളിമുറി ചൂതാട്ടം: 10 പേര്‍ പിടിയില്‍, പിടിച്ചെടുത്തത് ആയിരകണക്കിന് രൂപ,

കുമ്പള : കാസർകോട് കുമ്പള കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലില്‍ പരസ്യമായി പണം വെച്ച്‌ ചീട്ടുകളിച്ച പത്തംഗ സംഘത്തെ പൊലീസ് പിടികൂടി.

അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. പ്രതികളില്‍ നിന്ന് 13,270 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. അമിത ലാഭത്തിനായി 'പുള്ളിമുറി' എന്ന പേരില്‍ പണം പന്തയം വെച്ച്‌ ചീട്ടുകളിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
സംഭവസ്ഥലത്ത് വെച്ച്‌ തന്നെ 10 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗെയിമിംഗ് ആക്‌ട് സെക്ഷൻ 15 പ്രകാരം കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത പണവും മറ്റ് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കും. പ്രദേശത്ത് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !