യൂറോപ്യൻ രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്..!

ബർലിൻ; യുദ്ധത്തിൽ ഇടപെടരുതെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് (ജർമനി, ഫ്രാൻസ്, ബ്രിട്ടൻ) മുന്നറിയിപ്പുമായി ഇറാൻ. ഇടപെട്ടാൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നാണ് ഇറാന്റെ നിലപാട്.

അതേസമയം, രാഷ്ട്രതാൽപര്യത്തിന് അനുസൃതമായി പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ അറിയിച്ചു.  ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഏത് കപ്പലും കത്തിച്ചുകളയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ജനറൽ പറഞ്ഞു. എണ്ണവില ഉടൻ തന്നെ ബാരലിന് 200 ഡോളറിലെത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ 25 ജർമൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയിട്ടുണ്ട്. പ്രമുഖ കമ്പനിയായ ഹാപഗ്-ലോയിഡിന്റെ (HapagLloyd) കണ്ടെയ്നർ കപ്പലുകളും, ‘മെയിൻ ഷിഫ്’ (Mein Schiff) തുടങ്ങിയ ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ചരക്ക് നീക്കം നിലച്ചതോടെ രാജ്യാന്തര വിപണിയിൽ കപ്പൽ വാടകയും ഇൻഷുറൻസ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്.
പല കപ്പലുകളും ഇപ്പോൾ യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സൈനികമായി ആക്രമണത്തിൽ പങ്കുചേരില്ലെന്നും എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുദ്ധത്തിൽ പങ്കാളിയാവാൻ ഉദ്ദേശമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വഡേഫുൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !