തിരുവനന്തപുരം; നഗരൂരില്‍ അച്ഛനെയും മകനെയും പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അനധികൃത വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഗരൂര്‍ ബ്ലോക്ക് ഓഫിസിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. ചെങ്കിക്കുന്നു സ്വദേശികളായ കൊച്ചുണ്ണി, മകന് അഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരച്ചീനി കൃഷി ചെയ്യുന്ന പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന, വൈദ്യുതി കടത്തിവിട്ട കമ്പിവേലിയില്നിന്നാകാം ഇവര്‍ക്കു ഷോക്കേറ്റതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെയാണ് കൊച്ചുണ്ണിയുടെയും മകന്റെയും മൃതദേഹം മരച്ചീനി കൃഷിയുള്ള പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ കണ്ടെത്തിയത്.ഇവര്‍ക്കു രാത്രിയാണ് ഷോക്കേറ്റതെന്നാണു പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കമ്പി വേലി അഴിച്ചു മാറ്റിയ നിലയിലായിരുന്നു. കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാനാണ് വേലി സ്ഥാപിച്ചിരുന്നത്. കൊച്ചുണ്ണിയുടെയും അഖിലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.അച്ഛനും മകനും പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍
0
ചൊവ്വാഴ്ച, മാർച്ച് 03, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.