ആശ്വാസവാർത്ത: അമേരിക്കൻ ഡോളറിനെതിരെ മൂല്യത്തില്‍ നേരിയ നേട്ടം രേഖപ്പെടുത്തി രൂപ,

ന്യൂഡൽഹി:  ഏറെനാളായി ഡോളറിനെതിരെ തുടർച്ചയായി നഷ്ടങ്ങള്‍ നേരിടുന്ന ഇന്ത്യൻ രൂപയ്-ക്ക് ഇന്ന് താല്‍ക്കാലിക ആശ്വാസം. ഇന്നലെ ഒരു ഡോളറിനെതിരെ 92.50 രൂപ എന്ന നിലയില്‍ നീങ്ങിയ രൂപ ഇന്ന് 92.40 എന്ന നിലയിലേക്ക് കരുത്താർജിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ തളർച്ച രേഖപ്പെടുത്തിയ രൂപ ഇന്ന് ചെറിയ നിലയില്‍ ശക്തിപ്പെട്ടത് വിപണിയില്‍ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ തുടരുന്നതിനിടയില്‍ ക്രൂഡ് ഓയില്‍ വില വർധനവില്‍ ഇന്ന് താല്‍ക്കാലികമായെങ്കിലും ശമനം ഉണ്ടായത് ആണ് രൂപയ്ക്ക് രക്ഷയായത്. 

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണമാണ് നിലവില്‍ പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കിയത്.

എന്നാല്‍ ക്രൂഡ് വിലയുടെ കുതിപ്പും സംഘർഷങ്ങളില്‍ അയവില്ലാത്തതും ഇന്ത്യയില്‍ നിന്നും ഉള്ള വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും രൂപയെ ഇനിയും ദുര്ബലമാക്കുമോ എന്ന ആശങ്ക വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്.

 പശ്ചിമേശ്യയിലെ സംഘർഷങ്ങളില്‍ ഉടൻ അയവുണ്ടാകാൻ സാധ്യത കാണുന്നില്ലെന്നത് രൂപയെ ഡോളറിനെതിരെ കൂടുതല്‍ ദുര്ബലമാക്കിയാല്‍ അത് ഇന്ത്യയുടെ ഇറക്കുമതിയെയും സാരമായി ബാധിക്കാൻ ഇടയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !