ന്യൂഡല്‍ഹി: തോക്ക് നിറയ്ക്കുന്നതിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയിലാണ് സംഭവം. ദല്ലുപുര ഗ്രാമത്തിലെ പവന് കുമാര്‍(28) ആണ് നെഞ്ചില്‍ വെടിവെച്ച് മരിച്ചത്.
ഇന്നലെ വസുന്ധര എന്‍ക്ലേവിലെ ധര്‍മ്മശില ആശുപത്രിയില്‍ യുവാവിനെ പരിക്കുകളോടെ ചികിത്സക്കെത്തിച്ചപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത് ആശുപത്രിയില്‍ എത്തിയപ്പോള്‍ നെഞ്ചിന്റെ ഇടതുവശത്ത് വെടിയേറ്റ നിലയില്‍ പവന് കുമാര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കിടയിൽ ഇന്നാണ് യുവാവ് മരിച്ചത്.യുവാവ് സ്വയം വെടിവെക്കുന്നതിന്റെ വിഡിയോ ബന്ധുവായ യുവാവ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വിഡിയോ പകര്‍ത്തിയ യുവാവിന് പവന്‍കുമാര്‍ സ്വയം നിറയൊഴിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍, പവന് ലൈസന്‍സുള്ള ഒരു പിസ്റ്റളില്‍ ബുള്ളറ്റുകള്‍ നിറയ്ക്കുന്നത് കാണാം. വിഡിയോയില്‍ തോക്ക് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചടക്കം ഹിമാര്ഷു ഉപദേശിക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. നിമിഷങ്ങള്‍ക്കുശേഷം, പവന് തോക്ക് നെഞ്ചിന്റെ ഇടതുവശത്ത് വയ്ക്കുകയും കാമറയിലേക്ക് നോക്കി ട്രിഗര്‍ വലിക്കുകയും ചെയ്യുകയായിരുന്നു
സംഭവത്തില്‍ ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബിഎന്‍എസ് സെക്ഷന്‍ 105 പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെയുള്ള പ്രാഥമിക അന്വേഷണത്തില്‍ പിസ്റ്റള്‍ ഹിമാന്ഷുവിന്റേതാണെന്ന് കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് തോക്കും 10 ലൈവ് കാട്രിഡ്ജുകളും വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.