സഹകരണ ബാങ്ക് നിക്ഷേപകരുടെ കുടുംബങ്ങളെ വഴിയാധാരമാക്കിയവർ മറുപടി പറയേണ്ടിവരുമെന്ന് ഷോൺ ജോർജ്

പാലാ :നിക്ഷേപകരുടെ നേതൃത്വത്തിൽ ജനങ്ങൾ സമരം തുടങ്ങിയപ്പോൾ പേടിച്ചരണ്ട് താക്കോലും തന്നു ഓടി പോകാമെന്നു ആരും കരുതേണ്ടെന്നും കൽതുറങ്കിൽ ഈ സഹകരണ കള്ളന്മാരെ അടയ്ക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.

പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധർണ്ണ സമരത്തെ ഇന്ന് ഉച്ചയ്ക്ക് അഭിസംബോധന ചെയ്യുകയായിരുന്നു ഷോൺ ജോർജ്.

രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടാണ് ഈ സഹകരണ കള്ളന്മാരെ മുന്നോട്ട് നയിക്കുന്നത്.ഇന്ന് ഇവിടെ ഇരിക്കുന്ന പല കുടുംബങ്ങളിലും വിദേശത്ത് മക്കൾ ഉള്ളതുകൊണ്ടാണ് ജീവിച്ചു പോകുന്നത്.ഉള്ള കാശെല്ലാം സഹകരണക് ബാങ്കിൽ നിക്ഷേപിച്ചവർ ഇന്ന് പെരുവഴിയിലായി .ലാഭത്തിൽ പോകുന്ന ഒരു സഹകരണ ബാങ്ക് നടത്തിക്കൊണ്ടു പോകുന്ന ആളാണ് ഞാനും.എന്നാൽ ഞങ്ങൾ ൽ ക്കൊടുക്കുന്നതു തിരിച്ചു പിടിക്കാൻ കഴിയുന്ന രീതിയിലാണ് .

അതേസമയം ഈ കുഴപ്പം കാണിച്ച ബാങ്കുകളിലെല്ലാം ഇഷ്ടക്കാർക്കു അനധികൃതമായാണ് ലോൺ  കൊടുത്തിട്ടുള്ളത് .അതുകൊണ്ടുണ് തന്നെ ബാങ്കിന്റെ പണം നഷ്ട്ടപ്പെട്ടു .ഈ അൽഫോൻസാ  കോളേജിലെയും ,സെന്റ് തോമസ് കോളേജിലെയും അദ്ധ്യാപകർ പലരും പിരിഞ്ഞു പോന്നപ്പോൾ ലഭിച്ച പണം കിഴതടിയൂർ ബാങ്കിലും ,വലവൂർ ബാങ്കിലുമാണ് നിക്ഷേപിച്ചത് .എന്നിട്ടിപ്പോൾ അവരെല്ലാം കബളിക്കപ്പെട്ടു ,വയസുകാലത്ത് തുണയാകുമെന്നു വിശ്വസിച്ച പണമെല്ലാം സഹകരണ കള്ളന്മാർ കൊണ്ടുപോയി.ഇതോട്ടിന് ഒരു അറുതി വന്നേ പറ്റൂ.ആ സമരത്തിന് എൻ ഡി എ യും ബിജെപി യും നിക്ഷേപകരോടൊപ്പമുണ്ടായിരിക്കുമെന്നു ഷോൺ ജോർജ് അഭിപ്രായപ്പെട്ടു .

സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പ്രൊഫ. രഘുനാഥ് കറുകച്ചാൽ, റോയി വെള്ളരിങ്ങാട്ട്, ജില്ലാ പ്രസിഡൻ്റ് എ സി ബേബിച്ചൻ, പ്രമുഖ സഹകാരി അഡ്വ.ചാ

ക്കോ തോമസ്, പൗരാവകാശ സമിതി പ്രസിഡൻറ് ജോയി ക ളരിക്കൽ, ജില്ലാഭാരവാഹികളായ ബിനു മാത്യു സ്, ജൂലിയസ് രാമപുരം തുടങ്ങിയവർ  ചേർന്ന് ഷോൺ ജോർജിനെ സ്വീകരിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !