ഡോളറിന് മുന്നിൽ കിതച്ച് രൂപ, റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച..യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു

മുംബൈ: ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി.

ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് 92.18 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. തിങ്കളാഴ്ച 91.49 എന്ന നിലയിലായിരുന്നു രൂപയുടെ ക്ലോസിങ്. ഹോളി പ്രമാണിച്ച് ചൊവ്വാഴ്ച വിദേശനാണ്യ വിപണിക്ക് അവധിയായിരുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിപണി തുറന്നപ്പോൾ കനത്ത സമ്മർദ്ദമാണ് രൂപ നേരിടുന്നത്.

ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലേക്ക് ഉയർന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. എണ്ണ വില വർധിക്കുന്നത് രാജ്യത്തെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക നിക്ഷേപകരെ സ്വാധീനിച്ചു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ 92.05 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ, നിമിഷങ്ങൾക്കകം 92.18 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 

വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വിലയിൽ ഇത്തരത്തിലുള്ള വർധന തുടർന്നാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.രൂപയുടെ മൂല്യത്തകർച്ച സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ധനവില വർധനയ്ക്ക് കാരണമായേക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ നേരിയ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. 

എന്നാൽ പുതിയ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാൻ നിർബന്ധിതരായേക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലേക്കും നയിച്ചേക്കാം. ഓഹരി വിപണിയിലും ഈ പ്രതിസന്ധിയുടെ പ്രതിഫലനം വരും മണിക്കൂറുകളിൽ പ്രകടമാകുമെന്നാണ് സൂചന. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവില എത്തി. ഇന്നലെ വൈകീട്ട് പവന് 1,22,920 രൂപയായിരുന്ന വില ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 

ഒറ്റയടിക്ക് 2,280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 285 രൂപയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പവന് 4,040 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുമ്പോഴും ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവില താഴേക്ക് വരാൻ കാരണമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !