ന്യുഡല്‍ഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ലെന്ന് നിലപാടറിയിച്ച് കേന്ദ്ര സർക്കാർ.
കേരളത്തില്‍ എയിംസ് വരും, വരില്ല തുടങ്ങി ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന ചർച്ചകള്‍ക്ക് ഒടുവില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉത്തരം ലഭിച്ചത് ഇപ്പോഴാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന കാര്യം വ്യക്തമാക്കിയത്. പാർലമെന്റില്‍ കൊടിക്കുന്നില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തർക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് എയിംസ് ഉടൻ കേരളത്തില്‍ ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിരിക്കുന്നത്.
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹർജിയില്‍ മറുപടി നല്‍കാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടി.സാമ്പത്തിക വർഷാവസാനമായതിനാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ മറുപടി സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഏപ്രില്‍ പത്ത് വരെ കേന്ദ്രത്തിന് ഹൈക്കോടതി സമയം നല്‍കിയിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.