കൊല്ലം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന താലൂക്കാശുപത്രിക്ക് മുന്നില്‍ ഓണ്‍ലൈൻ മാധ്യമങ്ങളുമായെത്തി പ്രവർത്തന പുരോഗതി വിശദീകരിച്ച പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.ബി.ഗണേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
പെരുമാറ്റചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ വരണാധികാരിയായ കലക്ടർക്കും പരാതി നല്‍കിയത്. സാമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചുവെങ്കിലും പിന്നിട് ഒഴിവാക്കി.നേതാക്കള്‍ക്കും പ്രവർത്തകർക്കും ഒപ്പമാണ് ഗണേഷ്കുമാർ ഒരുപറ്റം മാധ്യമ പ്രവർത്തകരെയും കൂട്ടി പത്തനാപുരം താലൂക്കാശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വിലയിരുത്താൻ എത്തിയത്. മാധ്യമപ്രവർത്തകരോട് പ്രവർത്തനങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്തു.
എൻഎസ്‌എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനു പിന്നാലെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയെ അദ്ദേഹത്തിന്റെ നാട്ടിലെത്തി മൈക്കിലൂടെ പരസ്യമായി ആക്ഷേപിച്ചത് എൻഎസ്‌എസ് പ്രവർത്തകർക്കിടയിലും ഗണേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് വഴിയൊരുക്കി. പുനലൂരില്‍ പത്മ കഫയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് ഗണേഷ് കുമാറിനെ യൂണിയൻ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കാൻ കാരണം.
നാലരക്കോടി രൂപ ചിലവഴിച്ചിട്ടും പത്മ കഫെ ഇതുവരെയും തുറന്നു കൊടുക്കാനായിട്ടില്ല. കാല്‍ നൂറ്റാണ്ടിലേറെയായി പത്തനാപുരത്ത് വിജയിച്ചു കയറാറുള്ള ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു പരാതിയുമായ് രംഗത്തെത്തിയതും പിന്നീട് പരാതി പിൻവലിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.