ഹോട്ടലുകൾക്കു പൂട്ടു വീണുതുടങ്ങി,ഹോസ്റ്റലുകൾ അടയ്ക്കേണ്ടിവരുമെന്ന് ബ്രില്യന്റ് പാലാ

കോട്ടയം ;പാചക വാതക സിലിണ്ടർ കിട്ടാതെ വരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഹോട്ടലുകൾക്കു പൂട്ടു വീണുതുടങ്ങി.

ജില്ലാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ കണക്കു പ്രകാരം ഇന്നലെ 4 ഹോട്ടലുകൾ അടച്ചു. എന്നാൽ 10 ഹോട്ടലുകൾ അടച്ചതായി അനൗദ്യോഗിക കണക്കുകളുണ്ട്. 2 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് പൊതുവേ ഹോട്ടലുകളിൽ ഇനിയെന്നാണു അസോസിയേഷന്റെ കണക്ക്. കോട്ടയം നഗരത്തിലെ 2 ഹോട്ടലുകൾ ഉച്ചയൂണ് ഇന്നലെ നിർത്തി. കൂടുതൽ ഹോട്ടലുകൾ ഇന്നു മുതൽ ഇത്തരം നിയന്ത്രണം നടപ്പാക്കും. ‌പൊറോട്ട ഇല്ലചെലവു കുറയ്ക്കുന്നതിനായി ചൈനീസ് ഭക്ഷണ ഇനങ്ങൾ, ചായ, പൊറോട്ട തുടങ്ങിയവ ചില ഹോട്ടലുകൾ ഒഴിവാക്കി. 

കന്റീനുകൾ കലക്ടറേറ്റിലെ കന്റീനിൽ ഇനി 4 സിലിണ്ടറുകളാണ് ബാക്കി. ഇന്നലെ സിലിണ്ടർ വാങ്ങാൻ ശ്രമിച്ചു, കിട്ടിയില്ല. ജില്ലയിലെ ഓഫിസുകളോട് ചേർന്ന് നടത്തുന്ന കന്റീനുകളും പ്രതിസന്ധിയിലാണ്. കോട്ടയം നഗരത്തിലെ ഒരു ഓഫിസിനോട് ചേർന്ന കന്റീൻ ഇന്നലെ അടച്ചു. ചായ, കാപ്പി, ചൂടുവെള്ളം എന്നിവ ഓഫിസിൽ തയാറാക്കാൻ ഇലക്ട്രിക് കെറ്റിലുകൾ വാങ്ങി.

ഗോഡൗണുകൾ ഗ്യാസ് ഏജൻസി ഗോഡൗണുകളിലെ വാണിജ്യ സിലിണ്ടറുകളുടെ ശേഖരം കുറഞ്ഞു. കോട്ടയത്തെ ഒരു ഗ്യാസ് ഏജൻസിയുടെ ലോറി ലോഡ് എടുക്കാൻ കഴിഞ്ഞ ദിവസം തൂത്തുക്കുടിയിലെത്തിയെങ്കിലും 60 സിലിണ്ടറുകൾ മാത്രമേ നൽകാൻ കഴിയൂവെന്നാണ് ഏജൻസിക്കു കിട്ടിയ മറുപടി. 

ലോറി ഇപ്പോഴും തൂത്തുക്കുടിയിലാണ്. ഗ്യാസ് സിലിണ്ടർ പ്രതിസന്ധി ചർച്ച ചെയ്യാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ജില്ലാ കമ്മിറ്റി കത്തയച്ചു. പാചകക്കലവറകളിൽ പ്രതിസന്ധി പുകയുന്നു കുറവിലങ്ങാട് ∙ വാണിജ്യ പാചകവാതക സിലിണ്ടർ ക്ഷാമത്തിൽ വലഞ്ഞ് കേറ്ററിങ് മേഖല. പല കേറ്ററിങ് യൂണിറ്റുകളും ഇന്നോ നാളെയോ പൂട്ടുന്ന സ്ഥിതിയെന്ന് ഉടമസ്ഥർ പറയുന്നു. 

ഏറ്റവും കൂടുതൽ വെജിറ്റേറിയൻ കേറ്ററിങ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, ഏറ്റുമാനൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. വിറകടുപ്പ് ഉപയോഗിച്ചു പാചകം ചെയ്യുന്നവർ ‍ഈ മേഖലയിൽ കുറവാണ്. സദ്യയ്ക്കുള്ള ചോറ്, പായസം തുടങ്ങിയവ മാത്രമാണ് ചില യൂണിറ്റുകളെങ്കിലും വിറകടുപ്പിൽ പാകം ചെയ്യുന്നത്. ദിവസങ്ങൾക്കുള്ളിൽ വിവാഹ സീസൺ ആരംഭിക്കും. ഇതോടെ മിക്ക ഓർഡറുകളും സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയാകും. വിറകടുപ്പ് ഉപയോഗിച്ചു പാകം ചെയ്യാമെങ്കിലും ഇതിനു സമയം കൂടുതൽ വേണം. വിറകിന്റെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

ഹോസ്റ്റലുകൾ അടയ്ക്കേണ്ടിവരുമെന്ന് ബ്രില്യന്റ് പാലാ ∙ 

പാചക വാതക ക്ഷാമം മൂലം ഹോസ്റ്റലുകൾ അടയ്ക്കേണ്ടി വന്നേക്കുമെന്ന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയിപ്പു നൽകി. ഭക്ഷണ വിതരണം പ്രതിസന്ധിയിലായാൽ ഹോസ്റ്റലുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്. ഹോസ്റ്റൽ മുടങ്ങാതിരിക്കാൻ വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പുകൾ മുത്തോലിയിലെ ക്യാംപസിൽ സജ്ജമാക്കി. പരീക്ഷാകാലമായതിനാൽ ഹോസ്റ്റൽ മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ടൂറിസം മേഖലയും പ്രശ്നത്തിലാണ് കുമരകം.

ടൂറിസം മേഖലയിൽ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ ചെറിയ തട്ടുകടകൾ വരെ പ്രശ്നത്തിലാണ്. മുൻ‌കൂർ ബുക്ക്‌ ചെയ്തു നടത്തുന്ന വിവാഹം, സൽക്കാരം, കോൺഫറൻസുകൾ എന്നിവയ്ക്കായി എത്തുന്ന അതിഥികൾക്ക് ഭക്ഷണം നൽകുക എന്നതാണു ഹോട്ടലുകളും റിസോർട്ടുകളും നേരിടുന്ന വലിയ വെല്ലുവിളി. തന്തൂർ അടുപ്പുകളും ഇലക്ട്രിക് അടുപ്പുകളുമാണ് ഇപ്പോൾ ഈ മേഖലയെ പിടിച്ചുനിർത്തുന്നത്. എന്നാൽ ഇതധികം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല.ഇലക്ട്രിക് ഇൻഡക്‌ഷൻ ഹീറ്റിങ്, കോൾ, ബയോഗ്യാസ് എന്നിവയാണ് എൽപിജി അല്ലാതെയുള്ള ഊർജ സ്രോതസ്സുകൾ. വലിയ സൽക്കാരത്തിനുള്ള ഭക്ഷണം തയാറാക്കുന്നത് ഈ രീതിയിൽ അല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാണ്.പാചക വാതക ക്ഷാമം നേരിടുന്നതിനാൽ വിറകിന് വൻ ഡിമാൻഡ്. 

മലയോര മേഖലയിൽ തോട്ടങ്ങൾ വെട്ടുന്നിടുത്തുനിന്നു ശേഖരിക്കുന്ന കെട്ടുവിറകുകൾ ഉണ്ട്. എന്നാൽ പടിഞ്ഞാറൻ മേഖലയിൽ വിറകു കിട്ടാൻ എളുപ്പമല്ല. 90 രൂപ മുതൽ 150 രൂപവരെയാണ് കെട്ടുവിറകിന് മലയോര മേഖലയിലെ വില. കെട്ടുകളുടെ വലിപ്പത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. റബർമരങ്ങളുടെ ചെറിയ ശിഖരങ്ങൾക്കാണ് വിലക്കുറവ്. വിറകു കീറി കെട്ടാക്കി കിട്ടുമ്പോൾ വില കൂടുതലാണ്. പാചക വാതകത്തിന് ക്ഷാമം തുടർന്നാൽ വിറകിന് വില കൂടും. പലകക്കഷണങ്ങൾ വിറകായി വാങ്ങുന്നതാണ് പടിഞ്ഞാറൻ മേഖലയിലെ രീതി. ഇത് പിക്കപ് വാനിന്റെ ലോഡ് നിരക്കിലാണ് വില. 2,000 രൂപ മുതലാണ് ചെറിയ പിക്കപ് ലോറികളിൽ ഒരു ലോഡ് വിറകിന്റെ വില.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !