ഇറാനിലും മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലും നടക്കുന്ന സംഘര്‍ഷത്തിൽ ആശങ്കയറിച്ച് അയർലൻഡും

അയർലൻഡ് ; പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാക്കുന്ന സംഘര്‍ഷത്തിൽ ആശങ്കയറിച്ച് അയർലൻഡും. സംഘർഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണോലി ആവശ്യപ്പെട്ടു.


പരമാധികാര രാഷ്ട്രങ്ങളുടെ ഇഷ്ടാനുസരണമുള്ള അധിനിവേശവും യുദ്ധവും നാശത്തിലേക്കും ജീവഹാനിയിലേക്കുമുള്ള പാതയാണ് തുറക്കുന്നതെന്ന് കാതറിന്‍ കൊണോലി പറഞ്ഞു. സംഘര്‍ഷം രാജ്യാന്തര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സംഘർഷം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കാതറിന്‍ കൊണോലി കൂട്ടിച്ചേർത്തു. ഇറാനിലും മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലും നടന്ന സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ആശങ്കയറിയിച്ചു.

 മിഡിൽ ഈസ്റ്റ്‌ മേഖലയിൽ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതകളിൽ വളരെയധികം ആശങ്കാകുലനാണെന്നും മീഹോൾ മാർട്ടിൻ പറഞ്ഞു.ഇറാനില്‍ വര്‍ഷങ്ങളായി താമസിക്കുന്ന വളരെ കുറച്ച് ഐറിഷ് പൗരന്മാർ മാത്രമെ ഉള്ളുവെങ്കിലും ബന്ധപ്പെട്ട ഐറിഷ് എംബസികള്‍ പൗരന്മാരെ പിന്തുണയ്ക്കാന്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഹെലന്‍ മക്എന്റി അറിയിച്ചു. 

ഐറിഷ് പൗരന്മാര്‍ ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള യാത്ര തത്ക്കാലം ഒഴിവാക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി .അഭയം തേടുക എന്നതാണ് നല്‍കാനുള്ള ഉപദേശമെന്നും പ്രാദേശിക അധികാരികളുടെയും ഐറിഷ് എംബസി ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും നൽകുന്നനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഹെലന്‍ മക്എന്റി അറിയിച്ചു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേക്ക് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള സർവീസുകൾ റദ്ദാക്കി. ഡബ്ലിനില്‍ നിന്നും ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് കമ്പനികളുടെ സര്‍വീസുകളാണ് റദ്ധാക്കിയത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്ക് അതാത് വിമാനകമ്പനികൾ മുന്നറിയിപ്പുകള്‍ നൽകിയിട്ടുണ്ട്. 

ഡബ്ലിനില്‍ നിന്ന് ദുബായിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡബ്ലിനില്‍ നിന്ന് ദുബായിലേക്കുള്ള പുറപ്പെട്ട മറ്റൊരു വിമാനം യാത്രാമധ്യേ തിരിച്ചിറക്കി. ഖത്തര്‍ എയര്‍വേ‌സ് ദോഹയ്ക്കും ഡബ്ലിനും ഇടയിലെ എല്ലാ സര്‍വീസുകളും റദ്ദാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !