ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല: ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍,

ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല: ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍,

കൊച്ചി: പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്.

ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം. പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം.

ഗ്യാസ് പോലെ ഓഫാക്കാൻ വേണ്ടി കാത്തു നില്‍ക്കേണ്ടതുമില്ല കാരണം ഒരു സമയം കഴിയുമ്പോള്‍ ഇൻഡക്ഷൻ താനേ ഓഫാകും. സ്ഥിരമായി ഉപയോഗിച്ചാല്‍ ചിലവ് കൂടും എന്നുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ എന്തുകൊണ്ടും സൗകര്യപ്രദം ഇൻഡക്ഷനാണ്.

ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്‌ടോപ്പുകള്‍. ഗ്ലാസ്ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭിക്കും. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. കുക്കറിന്റെ പ്രതലത്തില്‍‍ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച്‌ ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക. പരന്ന അടിഭാഗമുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. 

ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം.പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച്‌ ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

പാത്രം വയ്ക്കുമ്പോള്‍ മാത്രമേ ഇൻഡക്ഷൻ കുക്കർ ഓണ്‍ ആവുകയുള്ളൂ. കൂടാതെ സമയം സെറ്റ് ചെയ്തു വയ്ക്കാനും സാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !