തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം രാഷ്ട്രീയ ചൂട് പിടിച്ചു കഴിഞ്ഞു. ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് നേമം. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി.
എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ എന്നിവ എണ്ണിപ്പറഞ്ഞു കൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ശിവന് കുട്ടി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്അര്ബന് കമ്മ്യൂണിറ്റി സെന്റര്‍, സിവറേജ് പദ്ധതികള്‍, സത്യന് നഗറിലെ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം എന്നിവയും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൂര്‍ത്തിയായി. പരിസ്ഥിതി ജലസംരക്ഷണ മേഖലകളില്‍ 15 കുളങ്ങള്‍ നവീകരിക്കുകയും മുട്ടാര്‍ തോട്, കരമനയാര്‍, കിള്ളിയാര്‍ എന്നിവയുടെ സംരക്ഷണത്തിനായി 27 കോടിയിലധികം രൂപ ചെലവഴിക്കുകയും ചെയ്തു.
ഈ അവസരത്തില്‍ എനിക്ക് ബിജെപി നേതൃത്വത്തോടും ചിലത് ചോദിക്കാനുണ്ട്. രണ്ടായിരത്തി പതിനാറ് മുതല്‍ രണ്ടായിരത്തി ഇരുപത്തിയൊന്ന് വരെയുള്ള കാലയളവില്‍ ഒരു ബിജെപി പ്രതിനിധിയായിരുന്നല്ലോ ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.
ആ അഞ്ചു വര്‍ഷം കൊണ്ട് നേമത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ജനങ്ങളോട് പറയാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അന്ന് നടന്ന വികസന പ്രവര്‍ത്തനങ്ങളും രണ്ടായിരത്തി ഇരുപത്തിയൊന്ന് മുതല്‍ രണ്ടായിരത്തി ഇരുപത്തിയെട്ട് വരെയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ വികസന പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഞാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുകയാണ്.
നാടിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് ഇടതുപക്ഷം വിജയിച്ചപ്പോള്‍ നേമത്ത് കാണുന്ന ഈ വികസനക്കുതിപ്പ്. പ്രസംഗമല്ല പ്രവൃത്തിയാണ് വികസനമെന്ന് നേമത്തെ ജനങ്ങള്‍ക്കറിയാം. ഈ വികസന രേഖയുമായി ഞങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. നുണപ്രചരണങ്ങള്‍ കൊണ്ട് ഈ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല.വിശ്വാസപൂര്‍വ്വം,
വി. ശിവന്‍കുട്ടി







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.