തകര്‍പ്പന്‍ ഐഫോണുകള്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 20000 രൂപയോളം; ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് ഓഫറുകള്‍ വിശദമായി അറിയാം

ന്യൂഡൽഹി: ആപ്പിളിന്‍റെ ഐഫോണ്‍ 16 സീരീസിന് ഇന്ത്യയില്‍ വന്‍ വിലക്കുറവ് ദൃശ്യമായിരിക്കുകയാണ്. 20,000 രൂപ വരെയാണ് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയ്‌ക്ക് റീടെയ്‌ലര്‍മാര്‍ നല്‍കുന്ന ഡിസ്‌കൗണ്ട്. 

ഓഫറുകളെ കുറിച്ച്‌ വിശദമായി അറിയാം.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡ‍ലുകള്‍ക്ക് വിജയ് സെയില്‍സ്, റിലയന്‍സ് ഡിജിറ്റല്‍ എന്നിങ്ങനെയുള്ള റീടെയ്‌ലര്‍മാര്‍ വന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് പ്രധാന റീടെയ്‌ലര്‍മാരും വിലക്കിഴിവ് നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ 89,900 രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തിരുന്ന ഐഫോണ്‍ 16 പ്ലസിന്‍റെ അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് ഇപ്പോള്‍ വിജയ്‌ സെയില്‍സിലെ വില 71,890 രൂപ മാത്രമാണ്. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 16 പ്ലസിന് വിജയ് സെയില്‍സ് നല്‍കുന്നത് 18,000 രൂപയിലധികം ഡിസ്‌കൗണ്ടാണ്.

ഇതിന് പുറമെ ബാങ്ക് ഓഫറുകളും ഐഫോണ്‍ 16 പ്ലസ് വാങ്ങുമ്പോള്‍ ലഭിക്കും. ചില എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 3,500 രൂപ വരെ അധിക ഡിസ്‌കൗണ്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇഎംഐ വഴി ഐഫോണ്‍ 16 പ്ലസ് വാങ്ങുമ്പോള്‍ 3,000 രൂപ കുറയും. ഇതോടെ ഐഫോണ്‍ 16 പ്ലസിന്‍റെ വില 68,000 രൂപയോളമായി താഴുന്നതാണ്.

സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16നും വലിയ ഓഫര്‍ ഇപ്പോള്‍ ലഭ്യമാണ്. ഐഫോണ്‍ 16-ന്‍റെ 128 ജിബി വേരിയന്‍റ് 79,900 രൂപയ്‌ക്കാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തതെങ്കില്‍ റീടെയ്‌ലര്‍മാര്‍ 64,900 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. അധിക ബാങ്ക് ഡിസ്‌കൗണ്ടുകള്‍ കൂടി ചേരുമ്പോള്‍ ഐഫോണ്‍ 16-ന്‍റെ വില 60,900 രൂപയിലേക്ക് താഴുന്നു. 

ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് യൂസര്‍മാര്‍ക്ക് 4,000 രൂപയുടെ ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും. യെസ് ബാങ്ക്, എച്ച്‌എസ്‌ബിസി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയുടെ കാര്‍ഡുകളില്‍ വിലയുടെ 7.5 ശതമാനം ഡിസ്‌കൗണ്ടുണ്ട്. ചില സാഹചര്യങ്ങളില്‍ ഐഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 7,500 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഇഎംഐ ഓപ്ഷനുകളും ക്യാഷ്‌ബാക്ക് സൗകര്യവും ഇതിന് പുറമെയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !