അണ്ടിപ്പരിപ്പും ബദാമും വെറുതെ കഴിച്ചാല്‍ പോരാ; ശരിയായ സമയം അറിഞ്ഞു കഴിച്ചാല്‍ ഗുണം ഇരട്ടി

 കോട്ടയം: ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് നട്‌സ്. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് ഇവ

പതിവായി നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ദിവസം മുഴുവൻ ഊർജസ്വലമായിരിക്കുന്നതിനും സഹായിക്കുന്നു. എന്നിരുന്നാലും, ഇവയിലെ പോഷകങ്ങള്‍ ശരീരം എത്രത്തോളം ഫലപ്രദമായി ആഗിരണം ചെയ്യുന്നു എന്നത് അവ കഴിക്കുന്ന രീതിയെ കൂടി ആശ്രയിച്ചിരിക്കും.

നട്സിന്റെ ആരോഗ്യഗുണങ്ങള്‍ പൂർണമായും ലഭിക്കുന്നതിന് അവ കഴിക്കേണ്ട ശരിയായ സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ന്യൂട്രീഷ്യനിസ്റ്റ് റിച്ച ദോഷി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ വിവിധ നട്‌സുകള്‍ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം താഴെ പറയുന്നവയാണ്.

1. ബദാം - രാവിലെ

ബദാം രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നു. ബദാം തലേദിവസം രാത്രി വെള്ളത്തിലിട്ട് കുതിർത്ത് പിറ്റേന്ന് തൊലി കളഞ്ഞു കഴിക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും.

2. വാള്‍നട്ട് - വൈകുന്നേരം അല്ലെങ്കില്‍ രാത്രി

ഹൃദയാരോഗ്യത്തിനും നല്ല ഉറക്കത്തിനും വാള്‍നട്ട് മികച്ചതാണ്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാടോണിനും തലച്ചോറിന് ശാന്തത നല്‍കുകയും ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ വൈകുന്നേരമോ ഉറങ്ങുന്നതിന് മുൻപോ ഇത് കഴിക്കുന്നത് ഗുണകരമാണ്.

3. കശുവണ്ടി - ഉച്ചഭക്ഷണത്തോടൊപ്പം

കശുവണ്ടിയില്‍ സിങ്ക്, അയണ്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുറച്ച്‌ കശുവണ്ടി ഉള്‍പ്പെടുത്തുന്നത് ഉച്ചയ്ക്ക് ശേഷമുള്ള ക്ഷീണം ഒഴിവാക്കാൻ സഹായിക്കും.

4. പിസ്ത - ഉച്ചതിരിഞ്ഞ്

ഉച്ചയ്ക്കും വൈകുന്നേരത്തെ ചായയ്ക്കും ഇടയിലുള്ള സമയത്ത് ലഘുഭക്ഷണമായി പിസ്ത കഴിക്കാം. ഇതിലെ പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് പെട്ടെന്ന് ഊർജം നല്‍കാനും സഹായിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !