തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടാനും മത്സരിക്കാനുമായി നേതാക്കളെല്ലാം നെട്ടോട്ടമോടുന്ന സമയമാണിത്. സ്ഥാനാർത്ഥിത്വം കിട്ടാത്തവർ മറുകണ്ടം ചാടുന്നതും റിബലുകള്‍ ആകുന്നതും പതിവ് കാഴ്ചയാണ്.
റിബല്‍ ശല്യം മൂന്നു മുന്നണികളയും വൻതോതില്‍ പൊല്ലാപ്പിലാക്കുമ്പോള്‍ ഇതാ നാലുപേർ തങ്ങള്‍ക്ക് സ്ഥാനാർത്ഥിത്വം വേണ്ടെന്നും ദയവായി മത്സരിക്കാൻ ആവശ്യപ്പെടരുതെന്ന അപേക്ഷയുമായി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകുന്നു.ഈ നാലുപേരില്‍ ഒരാള്‍ എത്ര അപേക്ഷിച്ചിട്ടും വീണ്ടും സ്ഥാനാർത്ഥി പട്ടികയില്‍ അകപ്പെട്ടു കഴിഞ്ഞു. താനൂരില്‍ നിന്നുള്ള എംഎല്‍എയും കായിക വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎമ്മിന്റെ പിന്തുണ ഉള്ള സ്വതന്ത്രനും നാഷണല്‍ സെക്കുലർ കോണ്‍ഫറൻസ് പാർട്ടിയുടെ നേതാവുമാണ്. മുൻ കോണ്‍ഗ്രസ് നേതാവ് കൂടിയായ അദ്ദേഹം രണ്ടുതവണയായി തിരൂരില്‍ നിന്നുള്ള എംഎല്‍എയാണ് ലോകസഭയിലേക്കും പലതവണ മത്സരിച്ചിട്ടുണ്ട് .
പലതരം വിവാദങ്ങള്‍ പ്രത്യേകിച്ചും സ്പോർട്സ് സംബന്ധമായി അകപ്പെട്ടതിനാലാകാം രാഷ്ട്രീയത്തോട് ഒരു വിമുഖത അബ്ദുറഹ്മാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളും ബിസിനസ് സംബന്ധമായ ഉത്തരവാദിത്തങ്ങളും പറഞ്ഞാണ് തന്നെ മത്സരിപ്പിക്കരുതെന്ന് സിപിഎം നേതൃത്വത്തോട് അബ്ദുറഹ്മാൻ അപേക്ഷിച്ചിരുന്നത്. എന്നാല്‍ വിജയ സാധ്യത മുൻനിർത്തിയാണ് ഈ 63 കാരനെ എല്‍ഡിഎഫ് വീണ്ടും കളത്തില്‍ ഇറക്കുന്നത്.
ജനതാദള്‍ സെക്കുലർ നേതാവും ചിറ്റൂരില്‍ നിന്ന് നാലു തവണ എംഎല്‍എയും ആയ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി(81)സ്വയം മത്സര രംഗത്ത് നിന്ന് മാറുകയാണെന്ന് വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ക്ലീൻ ഇമേജ് നിലനിർത്തുന്ന കൃഷ്ണൻകുട്ടി അറിയപ്പെടുന്ന കർഷകനും സഹകരണ മേഖലയിലെ സംഘാടകനുമാണ്. വിശ്രമജീവിതം മോഹിച്ചാണ് കൃഷ്ണൻകുട്ടി മത്സരത്തില്‍ നിന്ന് മാറിയത് .പാലക്കാട് ജില്ലയിലെ ജനതാദള്‍ നേതാവായ അഡ്വക്കേറ്റ് വി മുരുകദാസനെ ഇപ്പോള്‍ എല്‍ഡിഎഫ് മത്സര രംഗത്ത് ഇറക്കി കഴിഞ്ഞു.
തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എയും പലതവണ മന്ത്രിയുമായ കെ . ബാബുവാണ് ( 74) സ്വയം മത്സരത്തിനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച മറ്റൊരു പ്രമുഖൻ '1993 മുതല്‍ തുടർച്ചയായി ഒരുതവണ ഒഴിച്ചാല്‍ തൃപ്പൂണിത്തറയില്‍ നിന്ന് ജയിച്ചു കയറിയ ബാബു എന്നും ഇടതുപക്ഷ കോട്ടകളെ വിറപ്പിച്ച നേതാവാണ് ഇത്തവണ എം സ്വരാജുമായി ഉണ്ടായ കോടതി യുദ്ധം കഴിഞ്ഞാണ് എംഎല്‍എ സ്ഥാനം ഉറപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് ബാബു
പറഞ്ഞെങ്കിലും ബാബുവിന്റെ തീരുമാനം വളരെ മാതൃകാപരമെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. നിയമസഭയില്‍ ബാബുവിന് പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു കേരള രാഷ്ട്രീയത്തിലെ ശാക്തിക ചേരികളെ തന്നെ നിയന്ത്രിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ പിന്മാറ്റമാണ് മറ്റൊരു ശ്രദ്ധേയമായ സ്ഥാനത്യാഗം
1971 മുതല്‍ തൊടുപുഴയില്‍ ജയിക്കുന്ന ജോസഫ് പത്ത് തവണ അവിടെനിന്നും ജയിച്ചു കയറി.കേരള കോണ്‍ഗ്രസിന്റെ പാർട്ടി ചെയർമാൻ കൂടിയായ അദ്ദേഹം മകൻ അപുജോണ്‍ ജോസഫിനെയാണ് തന്റെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത്. ജോസഫിന്റെ പിന്മാറ്റം യുഡിഎഫിലും നിയമസഭയിലും ഒരു തലമുറയുടെ തന്നെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.