കൊച്ചി: നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. പ്യൂരിൻ എന്ന ഘടകം വിഘടിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്.
വൃക്കകള്‍ ഇത് അരിച്ച് പുറന്തള്ളുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെ അളവ് ശരീരത്തില്‍ കൂടും. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് ചില ലക്ഷണങ്ങളിലൂടെ ശരീരം തന്നെ കാണിച്ചുതരും. രാത്രിയില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം.രാത്രിയില്‍ സന്ധികളില്‍ കഠിനമായ വേദനയുണ്ടെങ്കില്‍, അത് യൂറിക് ആസിഡ് കൂടിയതിന്റെ പ്രധാന ലക്ഷണമാണ്. യൂറിക് ആസിഡ് കൂടുമ്പോള്‍, അത് ക്രിസ്റ്റലുകളായി സന്ധികളില്‍ അടിഞ്ഞുകൂടും. ഇത് കണങ്കാല്‍, ഉപ്പൂറ്റി, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ കടുത്ത വേദനയുണ്ടാക്കും.സന്ധികളിലെ വേദന, നീര്, ചുവപ്പ്, പുകച്ചില്‍ എന്നിവയും യൂറിക് ആസിഡ് കൂടിയതിന്റെ ലക്ഷണങ്ങളാണ്. ഒരേ രീതിയില്‍ ദീർഘനേരം കിടക്കുന്നത് രക്തയോട്ടം കുറയ്ക്കുകയും സന്ധികളില്‍ പിടിത്തം കൂടാൻ കാരണമാകുകയും ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല്‍ അനക്കാൻ പോലും പ്രയാസം തോന്നാം. കാല്‍മുട്ടുകളില്‍ ഈ നീർക്കെട്ട് വ്യക്തമായി കാണാനാകും.
കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, കാലില്‍ മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. യൂറിക് ആസിഡ് പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത് കടുത്ത നടുവേദനയ്‌ക്കും കാരണമാകാം.
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍, അത് വൃക്കകളില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തും. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നലുണ്ടാക്കും. എന്നാല്‍, ആ സമയത്ത് കുറഞ്ഞ അളവിലേ മൂത്രം പോകുകയുള്ളൂ. മൂത്രസഞ്ചി പൂർണ്ണമായി കാലിയാകാത്തതിനാല്‍ വീണ്ടും വീണ്ടും മൂത്രമൊഴിക്കാൻ തോന്നാം.
യൂറിക് ആസിഡ് കൂടുന്നത് മൂലമുണ്ടാകുന്ന നീർക്കെട്ടും വേദനയും നാഡീവ്യവസ്ഥയെ ബാധിക്കും. ഇതിന്റെ ഫലമായി രാത്രിയില്‍ അമിതമായി വിയർക്കുകയോ, പ്രത്യേക കാരണമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യാം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.