അബുദാബി: പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേല്‍ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ.യൂസഫലി.
ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്നും അനാവശ്യമായ ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രത്യേകം പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സംഭവങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗള്‍ഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിച്ചും ഊഹാപോഹങ്ങള്‍ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.
നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങള്‍ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർഥിക്കണം. ഇവിടുത്തെ ഭരണാധികാരികള്‍ക്കും രാജ്യത്തിനും വേണ്ടി പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്. ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ളവരാണ് ജിസിസി ഭരണാധികാരികളെന്നും അവർക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ടെന്നും യൂസഫലി ഓർമിപ്പിച്ചു.സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. യുഎഇ സർക്കാർ അതിനു വേണ്ട ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. സമാധാനത്തിനായി പ്രാർഥിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പ്രവാസികളോട് അഭ്യർഥിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.