മൊഴികളില്‍ വ്യക്തതയില്ല: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും,

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം നടന്ന ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ വാസു നല്‍കിയ മൊഴികളില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച്‌ ഉടൻ നോട്ടീസ് അയക്കും. സ്വർണപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് എൻ. വാസു കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. 

പാളികളില്‍ പൂശിയതിന് ശേഷം ബാക്കി വന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് ഇ.ഡി വിലയിരുത്തുന്നു. പ്രതികളുമായുള്ള ബന്ധത്തിലൂടെ എൻ. വാസു സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. മാർച്ച്‌ ആദ്യവാരം ഹാജരാകാൻ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളില്‍ 41 ദിവസത്തെ റിമാൻഡിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസു 90 ദിവസത്തെ റിമാൻഡിന് ശേഷം ഫെബ്രുവരി 11-നാണ് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയത്.

2018-19 കാലയളവില്‍ ദേവസ്വം കമ്മീഷണറായും തുടർന്ന് രണ്ട് വർഷം ദേവസ്വം ബോർഡ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ കാലയളവില്‍ നടന്ന ഇടപാടുകളിലാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !