ഹിന്ദു എകതാ സമ്മേളനവും ഗൗണാർ ആരതിയും ഇന്ന് പാലായിൽ,

പാലാ:- ഭാരതത്തിലുടനീളം എല്ലാ ഗ്രാമത്തിലും നഗരത്തിലും നടന്നു വരുന്ന ഹിന്ദു ഏകതാ സംഗമങ്ങളുടെ ഭാഗമായി പാലാ മുനിസിപ്പാലിറ്റിയുടെയും കരൂർ പഞ്ചായത്തിൻ്റെയും 33ാം മത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമവും ഏകോപിച്ചുള്ള വിരാട ഹിന്ദു സമ്മേളനം ഇന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് 3.30 ന് ആരംഭിക്കുന്നു.

. പാലാ മുൻസിപ്പാലിറ്റിയുടെയും, കരൂർ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഹിന്ദു ഏകതാ സമ്മേളനവും, 33-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമവും ഏകോപിപ്പിച്ചുകൊണ്ടുള്ള വിരാട ഹിന്ദു സമ്മേളനമാണ് മാർച്ച് 15-ാം തീയതി 3 മണി മുതൽ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ അരങ്ങേറുന്നത്.
ഭാരതത്തിൽ ഉടനീളം പരിസ്ഥിതി പരിപാലനം ജീവിത വ്രതമാക്കിയാണ് സനാതന ധർമ്മം നിലനിൽക്കുന്നത്. അതിൽ അതീവ പ്രാധാന്യമർഹിക്കുന്ന പ്രകടമായ ആചാര പദ്ധതികളിൽ ഒന്നാണ് നദീവന്ദനം. മാഘ മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിൽ സമീപ കാലത്ത് നടത്തിയ നിളാ ആരതിയുടെ സന്ദേശവും അതു തന്നെ.

2026 മാർച്ച് 15 ഞായറാഴ്ച 5 PM ന് പാലാ മുൻസിപ്പൽ ടൗൺഹാളിൽ, ഡോ. എൻ. കെ. മഹാദേവൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ,
അഡ്വ: രാജേഷ്  പല്ലാട്ട് സ്വാഗതം ആശംസിക്കുന്നു. തുടർന്ന് സ്വാമി വിതസംഗാനന്ദ്ജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു, ശേഷം മുഖ്യ പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ശ്രീ വത്സൻ തില്ലങ്കേരിയുടെ മുഖ്യ പ്രഭാഷണത്തിന് ശേഷം ഡോ ഹരികൃഷ്ണൻ്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിക്കും

അന്നേ ദിവസം 3.30 പാലാ ടൗൺ ഹാളിൽ  പാലാ വിളക്കുമാടം വസുദേവം ഭജൻസ് അവതരിപ്പിക്കുന്ന നാദലയം സംഗീത പരിപാടി നടക്കുന്നതായിരിക്കും
ഈ മഹത്തായ സന്ദേശം പാലാ നിവാസികളായ സനാതന ധർമ്മ വിശ്വാസികളിലേക്ക് എത്തിക്കുവാനായി പുണ്യ നദിയായ മീനച്ചിലാറിന് (ഐതീഹ്യ പെരുമയാർന്ന മീനാക്ഷിയാർ) അന്നേ ദിവസം മഹാ ആരതിയും നദീവന്ദനവും നടത്തപ്പെടുന്നു എന്നത് ഏകതാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
ലോക ക്ഷേമം കാംക്ഷിക്കുന്ന ഭാവി തലമുറയ്ക്ക് മൂല്യങ്ങൾ പകർന്ന് നൽകണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദുത്വാഭിമാനികളായ നമ്മളോരോരുത്തരും സകുടുംബം ആദ്യവസാനം വിരാട ഹിന്ദു സംഗമത്തിലും ഗൗണാ നദീ പൂജയിലും ആരതിയിലും പങ്കെടുത്ത് ഈ പരിപാടി വൻ വിജയമാക്കി തീർക്കണമെന്ന് ആത്മാർത്ഥമായി ' അഭ്യർത്ഥിക്കുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !