കവടിയാർ പാലസിൽ കവർച്ച, കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും മോഷണം പോയി.

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും മോഷണം പോയി.

ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് ഉന്നതതല അന്വേഷണം ആരംഭിച്ചു. കൊട്ടാരത്തിനുള്ളിൽ നടന്ന അപൂർവ്വമായ ഈ മോഷണം വലിയ ഞെട്ടലോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.

2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിനായി കൊട്ടാരത്തിലെ അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. യാത്രയ്ക്ക് പത്ത് ദിവസം മുൻപ് വരെ ആഭരണങ്ങൾ അലമാരയിൽ സുരക്ഷിതമായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 

ആരെങ്കിലും ഉപയോഗിക്കാൻ എടുത്തതാകാം എന്ന നിഗമനത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ മാസങ്ങളോളം നടത്തിയ അന്വേഷണങ്ങൾ ഫലം കാണാതെ വന്നതോടെയാണ് മോഷണമാണെന്ന് ഉറപ്പിച്ചത്. സംഭവത്തിൽ പരസ്യ പ്രതികരണത്തിന് കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വിവിധയിനം ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 

റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച ആറ് പവൻ തൂക്കം വരുന്ന വളകൾ, എട്ട് ലക്ഷം രൂപ വിലമതിക്കുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ പതക്കം, പവിഴവും മുത്തും കോർത്ത മാലകൾ തുടങ്ങി പാരമ്പര്യമായി കൈമാറി വന്ന അമൂല്യമായ പല വസ്തുക്കളും നഷ്ടപ്പെട്ടവയുടെ പട്ടികയിലുണ്ട്.

മോഷണം പോയവയിൽ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം, ശംഖ് പതിച്ച പതക്കം, സ്വർണ്ണ കുഴി മിന്നു മാല എന്നിവയും ഉൾപ്പെടുന്നു. ആകെ 12 ഇനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയൊരു ശേഖരമാണ് കവർച്ച ചെയ്യപ്പെട്ടത്. അഞ്ച് പവൻ തൂക്കം വരുന്ന മിന്നു മാലയും സ്വർണ്ണ പിരിവളകളും പച്ച ഇനാമൽ പതിച്ച അപൂർവ്വ പതക്കങ്ങളും നഷ്ടപ്പെട്ടവയിൽ പെടുന്നു. നഷ്ടപ്പെട്ട ആഭരണങ്ങളുടെ തൂക്കത്തേക്കാൾ അവയുടെ പുരാതന മൂല്യവും നിർമ്മാണ രീതിയുമാണ് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

പേരൂർക്കട പൊലീസ് കേസെടുത്ത് കൊട്ടാരത്തിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ വിവരങ്ങളും പരിശോധിച്ചു വരികയാണ്. പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ പ്രയാസമുള്ള കൊട്ടാരത്തിനകത്ത് ഇത്തരം ഒരു കവർച്ച നടന്നത് ഗൗരവമായാണ് കാണുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരെയോ മുൻപ് അവിടെ ജോലി ചെയ്തിരുന്നവരെയോ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !