മോൺട്രിയൽ: മോൺട്രിയലിൽ പുതിയതായി ഒരാൾക്ക് മീസിൽസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനാരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
മാർച്ചിൽ നഗരം സന്ദർശിച്ച വിനോദസഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. രോഗി സന്ദർശിച്ച മോൺട്രിയൽ-ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളം, റോയൽ എയർ മറോക്ക് വിമാനം (RAM208), സെന്റ് ജസ്റ്റിൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എത്തിയവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.മാർച്ച് 24-ന് വൈകിട്ട് 6:58-നും രാത്രി 10-നും ഇടയിൽ വിമാനത്താവളത്തിലെ ബാഗേജ് കാറൗസലുകൾ, കസ്റ്റംസ്, അറൈവൽ ഏരിയ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നവർക്കും മാർച്ച് 21 മുതൽ 26 വരെയുള്ള വിവിധ സമയങ്ങളിൽ സെന്റ് ജസ്റ്റിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം സന്ദർശിച്ചവർക്കും മുന്നറിയിപ്പുണ്ട്.
പനി, ചുമ, ജലദോഷം, കണ്ണുകൾ ചുവക്കുക, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ സ്ഥലങ്ങൾ സന്ദർശിച്ചവർ തങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.അഞ്ചാംപനി ബാധിക്കുന്ന 3,000 കുട്ടികളിൽ ഒരാൾ വീതം മരണപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
12 മാസത്തിന് താഴെ പ്രായമുള്ളപ്പോൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ രണ്ട് ഡോസ് കൂടി അധികമായി എടുക്കേണ്ടതുണ്ട്. ക്യുബെക് നിവാസികൾക്ക് ‘ക്ലിക് സാന്തേ’ (Clic Santé) വഴി വാക്സിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.