പീഢാനുഭവ വാരത്തിന് തുടക്കം: ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഓശാനപെരുന്നാൾ ആഘോഷിച്ചു,

പാലക്കാട് : ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുദേവൻ യെരുശലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ  ഓർമ്മ പുതുക്കി ഓശാന  പെരുന്നാൾ  ആഘോഷിച്ചു

രാവിലെ പ്രഭാത പ്രാർത്ഥനയും വി.കുർബ്ബാനയുടെ മധ്യേ കുരുത്തോല വാഴ് വ് ശൂശ്രുഷയും നടത്തി  വാഴ്ത്തിയ കുരുത്തോലകൾ വികാരി ഫാ. അബ്രഹാം യാക്കോബ് വിശ്വാസികൾക്ക് നൽകി. ഓശാന പ്രദക്ഷിണത്തിൽ പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ   നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി മദ്ബഹാ ശൂശ്രുഷകർ പൂക്കളും വിതറി 

ഓശാന പെരുന്നാൾ സന്ദേശം  ,സ്ളീബ വണക്കം , കടുമാങ്ങ-കഞ്ഞി നേർച്ചയും ഉണ്ടായി. പീഡാനുവഭവവാരത്തിൻ്റെ ഭാഗമായി  മൂന്ന് ദിവസമായി നടക്കുന്ന സുവിശേഷയോഗത്തിൽ ഞായറാഴ്ച രാത്രി  സജിൻ ഫിലിപ്പ് നല്ലില്ല വചനസന്ദേശം നൽകി

തിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 12ന് മദ്ധ്യാഹന നമസ്ക്കാരം ,വൈകീട്ട് 6 ന് സന്ധ്യാനമസ്ക്കാരവും നടക്കും.  തിങ്കൾ ,ചൊവ്വ ദിവസം   രാത്രിയിൽ  ഫാ.  ഫാ. ഷിബിൻ പോൾ , ഫാ. ഡിൽജോ ഏലിയാസ്  എന്നിവർ വചനപ്രഘോഷണം നടത്തും പെസഹ വ്യാഴം രാവിലെ 6 ന് കുർബ്ബാന ,ഉച്ചക്ക് 2.30 ന് പെസഹ ഊട്ടും 


ദുഖവെള്ളിയാഴ്ച  രാവിലെ9 ന് യാമപ്രാർത്ഥനകൾ  ആരംഭിക്കും ശനിയാഴ്ച രാവിലെ 10ന് കുർബാന ,വൈകിട്ട് സന്ധ്യാപ്രാർത്ഥനക്ക് ശേഷം രാത്രി എട്ടിന് ഉയിർപ്പ് ശൂശ്രുഷകൾ എന്നിവ  നടക്കും


വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ ,ട്രസ്റ്റി സി. യു. ശലമോൻ  ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ്  കമ്മിറ്റി നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !