പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചാരണം: 'അമേരിക്കയില്‍ പോലും നിയന്ത്രണങ്ങളുണ്ട്, ഇവിടെ ഒരു പ്രതിസന്ധിയുമില്ല 'കേന്ദ്ര മന്ത്രി,

തൃശ്ശൂർ: രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചുരുക്കം ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം  വാർത്ത മാധ്യമങ്ങളോട്  പറഞ്ഞു.

ഇന്നലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും യോഗം വിളിച്ചു. പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.വ്യാജപ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

അതിനിടെ, ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്നലെ രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്കുകൂടി അനുമതി ലഭിച്ചു. എല്‍പിജി ടാങ്കറുകളായ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആർ എന്നിവയ്ക്കാണ് അനുമതി ലഭിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് കപ്പലുകളും ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബല്‍ യുണൈറ്റഡ് എല്‍പിജി കമ്പനിയുടേതാണ്.

നിലവില്‍ കടലിടുക്കില്‍ ഉള്ളത് 18 ഇന്ത്യൻ കപ്പലുകളാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ നാല് എല്‍പിജി ടാങ്കറുകളാണ്. പിന്നാലെയാണ് ഇന്നലെ രണ്ട് ടാങ്കറുകള്‍ക്ക് കൂടി അനുമതി ലഭിച്ചത്.

ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നതിനായി ഇന്ത്യ ഇറാനുമായി നയതന്ത്ര തലത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്ധനവുമായി കൂടുതല്‍ കപ്പലുകള്‍ ഉടൻ ഹോർമുസ് കടക്കുമെന്നാണ് അറിയുന്നത്. പാകിസ്ഥാന്റെ ഇരുപതുകപ്പലുകള്‍ക്കും ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !