ഫോട്ടോ എടുക്കാൻ ഫോണ്‍ നല്‍കി: വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ സ്‌കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍,

കുന്നംകുളം: സ്‌കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച സ്‌കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. 

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറില്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രിൻസിപ്പല്‍ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്‌കൂളിലെ കുട്ടികള്‍ക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ നഗ്‌നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി. 

പ്രതിയുടെ ഫോണിലെ റിസൈക്കിള്‍ ബിന്നില്‍ നിന്നും അവിചാരിതമായാണ് വിദ്യാർഥികള്‍ ഈ ചിത്രങ്ങള്‍ കണ്ടത്. തുടർന്ന് കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

വിദ്യാർഥിനികളുടെ മാത്രമല്ല, അതേ സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തില്‍ വികൃതമായി നിർമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !