ന്യൂസിലാൻഡിൽ ഇന്ത്യൻ യുവാവിനെ തേടിയെത്തിയത് വിധിയുടെ ക്രൂരത, സഹായം അഭ്യര്‍ത്ഥിച്ചു കുടുംബം
ഇന്ത്യയിലെ ഡെറാഡൂണിൽ നിന്നും ന്യൂസിലാൻഡിൽ പഠനത്തിനായി എത്തിയ 30 വയസ്സുള്ള "ആയുഷ് റാവത്ത്" എന്ന യുവാവാണ് "പോളിമൈക്രോബയൽ നെക്രോട്ടൈസിംഗ് ഫാസിയൈറ്റിസ്" എന്ന ഗുരുതരമായ രോഗവുമായി ക്രൈസ്റ്റ്ചർച്ച് ആശുപത്രിയിൽ ഇപ്പോൾ കഴിയുന്നത്.
2023-ൽ വിദ്യാർത്ഥി വിസയിൽ, ഓക്ക്‌ലൻഡിലെ NZMA-യിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ എത്തിയ "ആയുഷ്" വർക്ക് വിസ ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുന്ന സമയത്താണ് അസുഖ ബാധിതനാകുന്നത്.
ജനുവരി 30-ന് സൗത്ത് ഐലൻഡിലെ "ജെറാൾഡിനിലുള്ള" വീട്ടിൽ വെച്ച് ബോധരഹിതനായി വീണ ആയുഷിനെ സഹ ഇന്ത്യക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. അണുബാധ വളരെ വേഗത്തിൽ ബാധിക്കുന്നത് മനസിലാക്കിയ ഡോക്ടർമാർ ആയുഷ് രക്ഷപ്പെടാൻ 5% ൽ താഴെ മാത്രമേ സാധ്യതയുള്ളൂ എന്നാണ് ആദ്യം പറഞ്ഞത്, എന്നാൽ ഇപ്പോൾ അപകടനില തരണം ചെയ്ത ആയുഷ് ശക്തമായ ആൻറിബയോട്ടിക് മരുന്നുകളിലൂടെ ജീവൻ നിലനിർത്തുകയാണ്.
രോഗബാധിതനായതോടെ ആയുഷിന്റെ ഭാരം 80 കിലോഗ്രാമിൽ നിന്ന് വെറും 30 കിലോഗ്രാമായി കുറഞ്ഞു. ഇപ്പോൾ അടിയന്തര അപകടനില തരണം ചെയ്‌തെങ്കിലും, അദ്ദേഹം മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുന്നത് തുടരുന്നു.
വിദ്യാർത്ഥി വിസയിലായിരിക്കുമ്പോൾ തന്റെ മകന് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നുവെന്നും എന്നാൽ അതിന്റെ കാലാവധി അവസാനിച്ചതും, വർക്ക് വിസ പ്രോസസ്സ് ചെയ്യുന്നതിനും ഇടയിലുള്ള സമയത്തു രോഗം ബാധിച്ചതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതായി എന്നാണ് ആയുഷിന്റെ പിതാവ് ന്യൂസിലൻഡിലെ "ഇന്ത്യൻ വീകെൻഡർ" എന്ന മാധ്യമത്തോട് പറഞ്ഞത്.
ആയുഷ് റാവത്തിന്റെ ചികിത്സാ ചെലവുകൾക്കായി അദ്ദേഹത്തിന്റെ കുടുംബം ഒരു ഗിവ്‌ലിറ്റിൽ പേജ് ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ആ ലിങ്ക് വഴി സംഭാവന നൽകാം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.