70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത്; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തടവും പിഴയും

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് 70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് (അഡ്മിന്‍) മൂന്ന് വര്‍ഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും.

ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ബി. സൗരഭനെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്.

സ്വത്ത് സമ്പാധനത്തില്‍ ഭര്‍ത്താവിനെ സഹായിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

കൂടാതെ 71 ലക്ഷം രൂപക്ക് തുല്യമായ ഫിക്‌സഡ് ഡെപ്പോസിറ്റുണ്ടെങ്കില്‍ അത് കണ്ടുകെട്ടാനും ഉത്തരവുണ്ട്. പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ സമര്‍പ്പിച്ച സ്ഥിരനിക്ഷേപ രശീതുകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുമെന്ന് കോടതി അറിയിച്ചു. 2014 ലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !