യുവതിയെ മദ്യം ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; 'സ്പാ' ഉടമ അറസ്റ്റിൽ

തൃശൂർ: ചാലക്കുടിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) പൊലീസിന്റെ പിടിയിലായത്.

ലിവിങ് ടുഗദർ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപികരിച്ചു അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒന്നരവർഷമായി ഇവർ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20-ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയോട് ഇയാൾക്കുണ്ടായിരുന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് വിവരം. യുവതിക്കുനേരെ മുൻപും ഇയാൾ ശാരീരികമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

റെഡ് ചില്ലീസ്' എന്ന പേരിൽ പ്രതി ശരത്ത് ചാലക്കുടി സൗത്തിൽ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു യുവതി. യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി ഇയാൾ ഒപ്പം താമസിപ്പിക്കുക ആയിരുന്നു.

പ്രതിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !