ടി.പി. കുട്ടൻ അനുസ്മരണം: കുണ്ടയാറിൽ ജനകീയ സംഗമം; വി.പി. സാനു ഉദ്ഘാടനം ചെയ്തു

 എടപ്പാൾ: അവിഭക്ത തവനൂർ പഞ്ചായത്തിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും നിസ്തുലമായ പങ്ക് വഹിച്ച മുതിർന്ന നേതാവ് ടി.പി. കുട്ടന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സി.പി.ഐ.എം. കാലടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടയാറിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗം വി.പി. സാനു ഉദ്ഘാടനം ചെയ്തു.

ദീർഘകാലം സി.പി.ഐ.എം. എടപ്പാൾ ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി.പി. കുട്ടൻ, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി, കാലടി ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലും സജീവമായിരുന്ന അദ്ദേഹം തവനൂർ സർവീസ് സഹകരണ ബാങ്ക്, പൊന്നാനി കാർഷിക വികസന ബാങ്ക് എന്നിവയുടെ ഡയറക്ടറായും കാലടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇ. രാജഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിഭാസ്, കെ.ടി. ജലീൽ എം.എൽ.എ., ഇ.വി. മോഹനൻ, എ. സിദ്ധീഖ്, പി. മുരളിധരൻ, എൻ.വി. സലാം, പി.കെ. ശ്രീധരൻ, എം. ജയശ്രീ എന്നിവർ സംസാരിച്ചു. സി.പി.ഐ.എം. കാലടി ലോക്കൽ സെക്രട്ടറി മധു നരിപ്പറമ്പ് സ്വാഗതവും ബിജു കുണ്ടയാർ നന്ദിയും രേഖപ്പെടുത്തി. നാടിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ടി.പി. കുട്ടൻ നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !