ചിത്രകാരി ടി.കെ. പത്മിനിയുടെ സ്മൃതിമണ്ഡപം സമർപ്പിച്ചു; കലാലോകത്തിന് ആദരവുമായി കാടഞ്ചേരിയിൽ സ്മാരകം

 എടപ്പാൾ: മലയാളത്തിന്റെ വിഖ്യാത ചിത്രകാരി ടി.കെ. പത്മിനിയുടെ സ്മരണകൾക്ക് പുതുജീവൻ പകർന്ന്, എടപ്പാൾ കാടഞ്ചേരിയിൽ കേരള ലളിതകലാ അക്കാദമി നിർമ്മിച്ച സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു.


ലോക വനിതാ ദിനത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ദേഹം സ്മൃതിമണ്ഡപം സന്ദർശകർക്കായി തുറന്നുകൊടുത്തു.

കാടഞ്ചേരിയിലെ പത്മിനിയുടെ തറവാട്ടു പറമ്പിൽ, അവരുടെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്താണ് എട്ട് ലക്ഷം രൂപ ചെലവിൽ അക്കാദമി മനോഹരമായ ഈ സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മൃതിമണ്ഡപത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും സന്ദർശകർക്കായി വിശ്രമകേന്ദ്രവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പത്മിനി ട്രസ്റ്റ് അംഗവും കുടുംബാംഗവുമായ ഉത്തമൻ കാടഞ്ചേരി വിട്ടുനൽകിയ സ്ഥലത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇടക്കാലത്ത് നിർമ്മാണം തടസ്സപ്പെട്ടിരുന്നെങ്കിലും അക്കാദമിയുടെ സജീവ ഇടപെടലിലൂടെ ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു.

ചടങ്ങിൽ കാലടി പഞ്ചായത്തംഗം സലാം തണ്ടിലം, പ്രമുഖ എഴുത്തുകാരൻ പി. സുധാകരൻ, പത്മിനി ട്രസ്റ്റ് സെക്രട്ടറി ഉത്തമൻ കാടഞ്ചേരി, അക്കാദമി അംഗം രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് സ്വാഗതവും സെക്രട്ടറി ഇൻ-ചാർജ് രാജി ആർ. പിള്ള നന്ദിയും പറഞ്ഞു. ടി.കെ. പത്മിനി എന്ന അതുല്യ കലാകാരിയുടെ സ്മരണകൾ നിലനിർത്തുന്നതിനൊപ്പം ചിത്രകലയെ സ്നേഹിക്കുന്നവർക്ക് ഒരു തീർത്ഥാടന കേന്ദ്രമായി ഈ സ്മൃതിമണ്ഡപം മാറുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !