പാലക്കാട് : കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന് സ്വര്‍ണം കവര്‍ന്നു. 30 ഗ്രാം വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എംഎൻ നരേഷ് കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് .
കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത് . പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് മോഷണ വിവരം അറിയുന്നത് . താനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ചയെന്ന് വീട്ടുടമ നരേഷ് പറഞ്ഞു.വീടിന്റെ മുന്‍വാതിലും മുറികള്‍ക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.പാലക്കാട് വന്‍ കവര്‍ച്ച: പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ന്നു, അന്വേഷണം,,
0
വ്യാഴാഴ്ച, മാർച്ച് 05, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.