വിമാനത്താവളം തുറക്കുന്നതും കാത്ത് ഭാര്യ; പ്രിയതയുടെ വരവും കാത്ത് ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍,,പ്രാർത്ഥനയോടെ ബന്ധുക്കൾ,

മാന്നാർ: യുദ്ധത്തെ തുടർന്ന് അടച്ചിട്ട വിമാനത്താവളം തുറക്കുന്നതും കാത്ത് ഭാര്യ കുവൈത്തില്‍ കഴിയുമ്പോള്‍, ഭാര്യയുടെ വരവും കാത്ത് ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാനാകാതെ മോർച്ചറിയില്‍.

കഴിഞ്ഞ 28ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കുട്ടമ്പേരൂർ മണലില്‍ വീട്ടില്‍ പരേതനായ എം.എൻ രവിയുടെ മകൻ സജിയുടെ(49) മൃതദേഹമാണ് ഭാര്യ ലീനയുടെ വരവും കാത്ത് മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ ചികിത്സക്കുശേഷം വീട്ടിലെത്തിയ ഓട്ടോറിക്ഷാ തൊഴിലാളിയായ സജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

 അന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ലീന എടുത്തെങ്കിലും അപ്രതീക്ഷിതമായുണ്ടായ യുദ്ധം മൂലം വിമാനങ്ങള്‍ യാത്ര റദ്ദാക്കിയതോടെ യാത്ര മുടങ്ങി. ലീന എത്തില്ലെന്നറിഞ്ഞതോടെ ഒന്നാം തീയതി നടത്താനിരുന്ന സംസ്കാര ചടങ്ങുകളും മാറ്റി വയ്ക്കുകയായിരുന്നു. കുവൈറ്റ് സാല്‍മിയയിലെ സിറ ആശുപത്രിയില്‍ നഴ്സായ ലീന രണ്ടു മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.

കുവൈറ്റിലെ സാംസ്കാരിക സംഘടനയായ കല കുവൈറ്റ് ഭാരവാഹികള്‍ ലീനയെ നാട്ടിലെത്തിക്കുവാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ലീന മാധ്യമങ്ങളോട്  പറഞ്ഞു. വിമാനത്താവളം തുറന്നാലും കണക്ഷൻ ഫ്ലൈറ്റിനായി കാത്ത് ഹോട്ടലുകളില്‍ കഴിയുന്ന യാത്രക്കാർക്കായിരിക്കും വിമാനക്കമ്പനികളുടെ പ്രാഥമിക പരിഗണന എന്നതിനാല്‍ അക്കൂട്ടത്തില്‍ ലീനക്കും യാത്ര തരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യൻ എംബസിയും കല കുവൈറ്റ് ഭാരവാഹികളും നടത്തുന്നത്.

ലീനയെത്തി സജിയുടെ മൃതദേഹം എത്രയും വേഗം സംസ്കരിക്കാൻ കഴിയണമേയെന്ന പ്രാർത്ഥനയിലാണ് സജിയുടെ മാതാവ് ശാന്തമ്മയും മംഗലാപുരത്ത് ബി.എസ്.സി മൂന്നാം വർഷ വിദ്യാർത്ഥിനിയായ മകള്‍ സോനയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !