ആലംകോട് കൃഷിഭൂമിയിൽ അനധികൃത കിണർ നിർമ്മാണം; തൊഴിലുറപ്പ് പദ്ധതി ഫണ്ട് ദുരുപയോഗം ചെയ്തതായി പരാതി

ആലംകോട് കൃഷിഭൂമിയിൽ അനധികൃത കിണർ നിർമ്മാണം; തൊഴിലുറപ്പ് പദ്ധതി ഫണ്ട് ദുരുപയോഗം ചെയ്തതായി പരാതി

ആലംകോട്: ആലംകോട് പഞ്ചായത്തിലെ ഇരുപതാം വാർഡിൽ പെരുമുക്ക് കാരെക്കാട്ട് ക്ഷേത്രത്തിന് സമീപമുള്ള നെൽവയലിൽ തണ്ണീർത്തട നിയമം ലംഘിച്ച് സ്വകാര്യ വ്യക്തി കിണർ നിർമ്മിച്ചതായി പരാതി. വർഷങ്ങളായി നെൽകൃഷി നടത്തിവരുന്ന ഭൂമിയിൽ സി.വി. ഇബ്രാഹിം എന്ന വ്യക്തിയാണ് ചട്ടങ്ങൾ മറികടന്ന് നിർമ്മാണം നടത്തിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ അനധികൃത നിർമ്മാണമെന്നും ആരോപണമുണ്ട്.

2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. നിയമവിരുദ്ധമായി നിർമ്മിച്ച കിണറിനായി കൈപ്പറ്റിയ സർക്കാർ ധനം ഗുണഭോക്താവിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് പൊതുപ്രവർത്തകനായ ഹക്കീം പെരുമുക്ക് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കൃഷി പ്രിൻസിപ്പൽ സെക്രട്ടറി, തിരൂർ ആർ.ഡി.ഒ, മലപ്പുറം ജില്ലാ കളക്ടർ, പൊന്നാനി തഹസിൽദാർ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, തൊഴിലുറപ്പ് പദ്ധതി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചു. അനധികൃത നിർമ്മാണത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹക്കീം പെരുമുക്ക് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !