സൗഹൃദത്തിന്റെ തണലിൽ ഇഫ്താർ സംഗമം; ചാലിശ്ശേരി ജനമൈത്രി പോലീസിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ വിരുന്ന് ഒരുക്കി

 ചാലിശ്ശേരി: റമദാൻ പകർന്നുനൽകുന്ന സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസും ജാഗ്രതാ സമിതിയും സംയുക്തമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.


ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) എം.എൻ. ബിജോയ് ഇഫ്താർ സന്ദേശം നൽകി. നന്മയുടെയും സഹവർത്തിത്വത്തിന്റെയും വലിയ പാഠങ്ങളാണ് ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സബ് ഇൻസ്പെക്ടർമാരായ എസ്. ശ്രീലാൽ, ജ്യോതി പ്രകാശ്, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി. അരവിന്ദാക്ഷൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ജെ. ജയൻ, ഇന്ദിര, ബീറ്റ് ഓഫീസർ അബ്ദുൾ കരീം, ജാഗ്രതാ സമിതി അംഗം ബഷീർ തങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രമുഖ മാധ്യമപ്രവർത്തകരായ എ.സി. ഗീവർ ചാലിശ്ശേരി, പ്രദീപ് ചെറുവാശ്ശേരി എന്നിവരും സംഗമത്തിൽ പങ്കെടുത്തു.

വൈകീട്ട് നടന്ന നോമ്പുതുറയിൽ വിവിധയിനം പഴവർഗ്ഗങ്ങളും പലഹാരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജാഗ്രതാ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറി.

പരിപാടികൾക്ക് ജനമൈത്രി ബീറ്റ് ഓഫീസർ അബ്ദുൾ കരീം, ജാഗ്രതാ സമിതി അംഗങ്ങളായ ബഷീർ തങ്ങൾ, സുരേഷ്, സജീവൻ, സുനിത സുരേഷ്, മോഹൻ മഞ്ചേരി, സുധീഷ്, സുനിത, എൻ.കെ. കബീർ, അഡ്വ. ഭാസ്കരൻ, നൗഷാദ്, ഹാരീസ്, ഹമീദ്, മുരളി തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !