ഖാർഗോണ്‍: ഇഷ്ടപ്പെട്ട ചീരക്കറിയുണ്ടാക്കിയില്ല. രണ്ട് മക്കളുടെ അമ്മയും ഗർഭിണിയുമായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ്.
മധ്യപ്രദേശിലെ ഖാർഗോണ്‍ ജില്ലയിലെ ജമർദ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷീല ഭായി എന്ന 25കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷീലയുടെ ഭർത്താവ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം സുനില്‍ ചീര വാങ്ങി വന്നിരുന്നു.എന്നാല്‍ മറ്റ് കറികളുണ്ടായിരുന്നതിനാല്‍ ഷീല ചീര അത്താഴത്തിന് കറിവച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ചീരക്കറി വേണമെന്ന് സുനില്‍ ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാണെന്നും ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്നും ഷീല പറഞ്ഞതോടെ സുനില്‍ പ്രകോപിതനാവുകയായിരുന്നു. ഇതോടെ ഷീലയെ വീടിന് പിന്നിലുള്ള പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്തില്‍ രണ്ടുതവണ വെട്ടുകയായിരുന്നു. ഷീല തല്‍ക്ഷണം മരിച്ചു.
ചൈൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സുനിലിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അന്ന് വൈകുന്നേരം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സംഭവം നടക്കുമ്പോള്‍ സുനിലിന്റെ അമ്മയും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുനില്‍ ഒരു ബന്ധുവീട്ടിലെത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഇവരാണ് പൊലീസിനെ വിളിക്കുന്നത്. മഹാരാഷ്ട്രയില്‍ കൂലിപ്പണിക്കാരായിരുന്ന ദമ്പതികള്‍ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവർക്ക് മൂന്നും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. വിവരമറിഞ്ഞ് ഷീലയുടെ വീട്ടുകാർ ഗ്രാമത്തിലെത്തി.
പ്രതിയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതോടെ ഗ്രാമത്തില്‍ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കേണ്ടതായി വന്നിരുന്നു.കനത്ത സുരക്ഷയിലായിരുന്നു പോസ്റ്റ്‌മോർട്ടവും സംസ്കാര ചടങ്ങുകളും നടന്നത്. രണ്ട് കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും ഇവർക്കിടയില്‍ മുൻപും വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.