കൊടുംക്രൂരത: 90 വയസുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

ഭോപ്പാല്‍: മധ്യപ്രദേശില്‍ 90 വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം.

സംഭവത്തില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം  രാത്രി കൃഷിയിടത്തിലെ കുടിലില്‍ വയോധികയെആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേര്‍ വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവര്‍ പിറ്റേദിവസം രാവിലെയാണ് സമീപഗ്രാമത്തില്‍ താമസിക്കുന്ന മകളെ വിവരമറിയിച്ചത്. തുടര്‍ന്ന് മകളും ബന്ധുക്കളും എത്തി വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !