കോഴിക്കോട്: തിരുത്തിയാട് അഴകൊടി പൊല്‍പ്പായമെന വീട്ടില്‍ പി.വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറിനും വൈകിട്ട് നാലിനുമിടയിലാണ് മോഷണം ഉണ്ടായതെന്നാണ് കരുതുന്നത്.
വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയാണ് അലമാരയില്‍ സൂക്ഷിച്ച 21 പവൻ സ്വർണം കവർന്നത്. വീട്ടുടമസ്ഥന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.വിനോദും ഭാര്യയും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂർ ദർശനത്തിനായി പോയിരുന്നു. വൈകിട്ട് നാലു മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന ശേഷം മോഷണം നടത്തിയതായ സൂചന ലഭിച്ചത്.
അലമാരയുടെ ലോക്കർ കുത്തിപ്പൊളിച്ചാണ് മോഷണം. വിരലടയാള വിദഗ്ധർ എത്തി പരിശോധിച്ചപ്പോള്‍ കാണാതായെന്നു പരാതി നല്കിയ ചില ആഭരണങ്ങള്‍ അലമാരയ്ക്കുള്ളില്‍ തന്നെ സ്ഥാനം മാറിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഏകദേശം 20 ലക്ഷത്തോളം രൂപ വില വരുന്ന മറ്റു ചില ആഭരണങ്ങള്‍ കണ്ടെത്താനായില്ല. നടക്കാവ് എസ്ഐ സി.പി.ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.