പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് നിര്‍മാണ മേഖലയും: ടൈല്‍ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം ചെറുകിട ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി,

കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് നിര്‍മാണ മേഖലയും. ടൈല്‍ നിര്‍മാണ മേഖലയ്ക്കാണ് പ്രതിസന്ധി കൂടുതല്‍ പ്രതിസന്ധിയിലായത്.

ടൈല്‍ നിര്‍മാണത്തിന് ആവശ്യമായ പ്രധാന ഇന്ധനങ്ങളായ പ്രോപെയ്നും പ്രകൃതിവാതകവും പശ്ചിമേഷ്യയില്‍നിന്നാണു കൂടുതലായി ലഭിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഇവയുടെ വിതരണം തടസപ്പെട്ടു.

വില കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് ഈ മേഖലയില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ടൈല്‍ നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായ ഗുജറാത്തിലെ മോര്‍ബിയില്‍ നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയെ തുടര്‍ന്ന് പല ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്. മിക്കവാറും എല്ലാവരും തന്നെ അടച്ച്‌ പൂട്ടലിന്റെ വക്കിലുമാണ്.

വന്‍കിട കമ്പനികളുടെ ഓഹരിയില്‍ 25 ശതമാനം വരെ ഇടിവ് സംഭവിച്ചപ്പോള്‍ ഇടത്തരം കമ്പനികള്‍ പോലും പിടിച്ച്‌ നില്‍ക്കാനാകാതെ വലയുകയാണ്. നിരവധി ചെറുകിട സെറാമിക് ടൈല്‍സ് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ച്‌ പൂട്ടല്‍ പ്രതിസന്ധിയേയും അഭിമുഖീകരിക്കുന്നുണ്ട്.

മോര്‍ബി ക്ലസ്റ്ററിലെ നിരവധി ചെറുകിട യൂണിറ്റുകള്‍ ഇതിനകം തന്നെ ഉത്പാദനം കുറക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് ഉപയോഗിക്കുന്ന യൂണിറ്റുകളില്‍ പകുതിയിലധികവും. ഈ സ്ഥിതി തുടര്‍ന്നാല്‍ തൊഴിലും കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്ന് വ്യവസായ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !