വിമാനത്താവളങ്ങൾ തുറന്നു, നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്രക്കാര്‍ ശ്രദ്ധിക്കുക

വിമാനത്താവളങ്ങൾ തുറന്നു, നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്രക്കാര്‍ ശ്രദ്ധിക്കുക

ദുബായ്: ​​യുഎഇയിലെ വിമാന കമ്പനികൾ ഭാ​ഗിക സർവ്വീസ് ആരംഭിച്ചു, ഇക്കാര്യം യുഎഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. 

ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. 

അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. അതിനിടെ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ മരണപ്പെട്ടു.

ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെ കടുത്ത അസ്വസ്ഥതകൾക്കിടയിൽ, തിങ്കളാഴ്ച അബുദാബിയിൽ നിന്ന് 16 യാത്രാ വിമാനങ്ങൾ വിജയകരമായി പറന്നുയർന്നു. ഫ്ലൈറ്റ്റാഡാർ 24 പ്രകാരം, ഈ എത്തിഹാദ് എയർവേയ്‌സ് വിമാനങ്ങൾ ഡൽഹി, ഇസ്ലാമാബാദ്, മുംബൈ, കറാച്ചി, മോസ്കോ, പാരീസ്, ആംസ്റ്റർഡാം, മസ്‌കറ്റ്, കൊച്ചി, ബെംഗളൂരു, കെയ്‌റോ, ധാക്ക, ദമ്മാം, ജിദ്ദ, റിയാദ്, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് പോയത്.

ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും ഉടൻ തുറക്കും. ഭാ​ഗിക സർവീസ് അയിരിക്കും ഉണ്ടാകുക.  നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക. എമിറേറ്റ്സ് എയർലൈൻസ് ഭാ​ഗികമായി സർവീസുകൾ ആരംഭിക്കും.

ഫ്ലൈദുബായ് ചില സർവീസുകൾ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് വെബ്സൈറ്റ് പരിശോധിക്കണം.

ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളുടെ നിര്‍ദേശം പാലിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ തലങ്ങളിലും  ജാഗ്രതയോടെ ഇടപെടുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network