കൊച്ചി: കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു എറണാകുളം മറൈന്‍ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപത്തായി എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.ഇതിലൂടെ കടന്നു പോയ വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി മൃതദേഹം കരയിലെത്തിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികവിവരം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ഈ കുട്ടിയെ ആരാണ് ഉപേക്ഷിച്ചതെന്നോ ആരുടെ കുട്ടിയാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കുഞ്ഞിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ കുട്ടിയെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ആരെയെങ്കിലും കുറിച്ചോ സംശയമുണ്ടെങ്കില്‍ 0484 3294500, 9497987103, 9847007761 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ്







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.