ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ചിരിപ്പിച്ച് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ എംപിയുമായ മല്ലികാർജുൻ ഖർഗെയുടെ വിടവാങ്ങൽ പ്രസംഗം.
വിരമിക്കുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകുന്ന വേളയിലായിരുന്നു ഖർഗെയുടെ പ്രസംഗം. പാർലമെന്റ് എങ്ങനെയാണ് തന്നെ മെച്ചപ്പെടുത്തിയതെന്നും ഖർഗെ പറഞ്ഞു.മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡ, എൻസിപി നേതാവ് ശരദ് പവാർ എന്നിവരെക്കുറിച്ച് ഖർഗെ നടത്തിയ തമാശരൂപത്തിലുള്ള പരാമർശമാണ് സഭയിൽ ചിരി പടർത്തിയത്.‘ദേവെ ഗൗഡ പ്രധാനമന്ത്രിയും മറ്റ് ഉന്നത സ്ഥാനങ്ങൾ വഹിച്ചയാളുമാണ്. 54 വർഷമായി അദ്ദേഹത്തെ അറിയാം. അത്രയും കാലമായി അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അദ്ദേഹം ഞങ്ങളെ ഡേറ്റ് ചെയ്തു, പ്രണയിച്ചു. പക്ഷേ വിവാഹം ചെയ്തത് നരേന്ദ്ര മോദിയെ’– ഖർഗെ പറഞ്ഞു. ഖർഗെയുടെ തമാശയിൽ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രിയടക്കം ചിരിച്ചു.
1996 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു വർഷത്തിൽ താഴെ മാത്രം ദേവെഗൗഡ പ്രധാനമന്ത്രിയായിരുന്നു. കോൺഗ്രസ് പിന്തുണയോടെയായിരുന്നു ദേവെ ഗൗഡ അധികാരത്തിലേറിയത്. 2018ൽ കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പിലും ജെഡിഎസും കോൺഗ്രസും ഒന്നിച്ച് മത്സരിച്ച് വിജയിക്കുകയും ദേവെ ഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാകുകയും ചെയ്തു.
എന്നാൽ 2019ൽ കോൺഗ്രസിലെയും ജെഡിഎസിലെയും ഏതാനും എംഎൽഎമാർ വിമതരായതോടെ സർക്കാർ നിലംപതിച്ചു. പിന്നീട് ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്നു. ദേവെ ഗൗഡയുടെ ഈ രാഷ്ട്രീയമാറ്റത്തെയാണ് ഖർഗ പരാമർശിച്ചത്. കേന്ദ്രമന്ത്രിയും റാംദാസ് അഠാവലെയെയും ഖർഗെ വെറുതെവിട്ടില്ല. അഠാവലെ തന്റെ കവിതകളിൽ എപ്പോഴും മോദിയെ പുകഴ്ത്താറുണ്ടെന്നും അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ലെന്നും ഖർഗെ പറഞ്ഞു.വിരമിക്കുന്ന എംപിമാർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
രാഷ്ട്രീയത്തിന് അവസാനമില്ലെന്നും എംപിമാരുടെ സംഭാവനകളും അനുഭവസമ്പത്തും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർ ദേവെഗൗഡയെയും ശരദ് പവാറിനെയും ഖർഗെയെയും പോലുള്ള മുതിർന്ന നേതാക്കളിൽനിന്ന് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.