പിടിയിലാകില്ലന്ന് കരുതി പക്ഷെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കോന്നിയിൽ നിന്ന് പ്രതിയെ പൊക്കി പാലാ പോലീസ്...!

കോട്ടയം:മൂന്ന് മാസങ്ങൾക്ക് മുൻപ് പാലാ പൊൻകുന്നം റൂട്ടിൽ പൈകയിൽ രാത്രി പതിനൊന്നരയോടെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാൽ നട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി ആരുമറിയാതെ അപകടത്തിൽ പെട്ട വെക്തിയെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറമുള്ള സ്വകാര്യ ഹോസ്പിറ്റലിന് മുൻപിലെ പാതയോരത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞ വ്യക്തി പാലാ പോലീസിന്റെ പിടിയിൽ.

പത്തനംതിട്ട കോന്നി സ്വദേശി ജേക്കബ് മാത്യു (56) ആണ് പാലാ പൊലീസിന്റെ പിടിയിൽ ആയത് 

അപകടത്തിൽ കാൽ ഒടിയുകയും തലയ്ക്കും ഷോൾഡറിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത എരുമേലി സ്വദേശിയെ രാത്രിയിൽ ഏറെ തിരഞ്ഞതിനു ശേഷമാണ് സുഹൃത്തുക്കൾ വഴിയോരത്തു നിന്ന് കണ്ടെത്തിയത്. തുടർന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നൂറുകണക്കിന് സിസി ടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്താൽ ആയിരക്കണക്കിന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും നിരവധി പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നെടുമ്പാശേരി എയർപോർട്ട് വരെ നീളുന്ന സാഹചര്യമുണ്ടായി.

തുടർന്നാണ് പത്തനംതിട്ട സ്വദേശി ജേക്കബ് മാത്യു ഓടിച്ചിരുന്ന  KL 62 E 7533 എന്ന വള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞത് എന്ന് കണ്ടെത്തുകയായിരുന്നു.

മനസാക്ഷി മരവിക്കുന്ന പ്രവർത്തി ചെയ്ത വാഹനമുടമയെ കണ്ടെത്തുന്നതിനും തങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനും പാലാ പോലീസ് ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിലുള്ള സന്തോഷവും  നന്ദിയും അറിയിക്കുന്നതായി അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ബന്ധുക്കൾ അറിയിച്ചു. 

ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ നിരവധി മാധ്യമ വാർത്തകൾ വന്നെങ്കിലും ഒരിക്കലും പോലീസിന്റെ പിടിയിൽ അകപ്പെടില്ലന്ന് കരുതിയിരുന്ന വ്യക്തിയെയാണ് ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പാലാ പോലീസ് കണ്ടെത്തിയിരിക്കുന്നത്. 

സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെയുടെ നേതൃത്വത്തിൽ എ എസ്‌ ഐ മാരായ ജോബി, സുഭദ്രക്കുട്ടി, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !