കോട്ടയം :നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച നടക്കും.
പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് കൺവെൻഷൻ നിശ്ചയിച്ചിരിക്കുന്നത്. എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.നിയോജകമണ്ഡലത്തിലെ പ്രമുഖ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന കൺവെൻഷനിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും.
ഉമ്മൻ ചാണ്ടി സാറിന്റെ തട്ടകമായ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം തുടരാനുള്ള ഊർജ്ജിതമായ പ്രവർത്തനങ്ങൾക്കാണ് ഈ കൺവെൻഷനിലൂടെ തുടക്കമിടുന്നത്. യു.ഡി.എഫിന്റെ കരുത്ത് തെളിയിക്കുന്ന വിപുലമായ ജനപങ്കാളിത്തം ചടങ്ങിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.