ഹൈദരാബാദ്: ലോകത്ത് എന്ത് സംഭവിച്ചാലും അതിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുന്നത് സമ്പന്ന വിഭാഗം തന്നെയാണ്.
ഇപ്രാവശ്യവും അതിൽ മാറ്റമൊന്നുമില്ല ഫോർബ്‌സ് പട്ടിക പുറത്ത് വിട്ട കണക്കുകൾ പ്രകാരം ലോകത്ത് അതിസമ്പന്നരുടെ എണ്ണത്തിൽ വൻ വർധനവ്. മലബാർ ഗോൾഡ് ചെയര്‍മാൻ എം.പി. അഹമ്മദും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ വ്യാവസായിക മേഖലയിലേയ്‌ക്ക് കടന്നുവന്ന ഇദ്ദേഹം പടിപടിയായി വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.9970 കോടി ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. 83900 കോടി ഡോളർ ആസ്‌തിയുമായി എലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. ഇന്ത്യൻ സ്വദേശിയായ ലക്ഷ്‌മി മിത്തൽ പ്രതിദിനം 274 കോടി രൂപയാണ് സമ്പാദിക്കുന്നത്. ആദ്യമായി, 26 പുതിയ ഇന്ത്യൻ ശതകോടീശ്വരന്മാരും പട്ടികയിൽ സ്ഥാനം നേടി.ഇന്ത്യയിലെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം ഇപ്പോൾ മൊത്തം 229 ആയി.
'ഫിസിക്‌സ്‌വാല'യുടെ സിഇഒ അലഖ് പാണ്ഡെ, പ്രതീക് ബൂബ് തുടങ്ങിയ നിരവധി പുതുമുഖങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. 2010ന് ശേഷം സുലൈമാൻ ആസിഫ് എന്ന ഒരു പാകിസ്ഥാനി വ്യവസായിയും പട്ടികയിൽ ഇടം നേടി. 16 വർഷത്തിനുശേഷമാണ് ഒരു പാകിസ്ഥാൻ പൗരൻ ഫോബ്‌സ് പട്ടികയിൽ ഇടം നേടുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കഴ്‌സർ എന്ന സംരംഭത്തിൻ്റെ സഹസ്ഥാപകനാണ് ഇദ്ദേഹം.
ഫോബ്‌സ് പട്ടികയിൽ ഇടം നേടി 26 ഇന്ത്യക്കാർ
100 കോടി ഡോളറിലധികം ആസ്‌തിയുള്ള നിരവധി യുവ സംരംഭകർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഊർജ്ജം, സാമ്പത്തികം, ഫാർമസ്യൂട്ടിക്കൽ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അഗർവാൾ, സഞ്ജീവ് ഷാ, ആലുരു ജഗദീഷ് പ്രസാദ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 120കോടി ഡോളറാണ് ഇവരുടെ ആസ്‌തി. പരിതോഷ് ഗാർഗ്, ആദിത്യ ഖേംക (സിപി പ്ലസ്), ബാലാജി വേഫേഴ്‌സ് സ്ഥാപകരായ ചന്ദുഭായ് വിരാനി, കാഞ്ചി വിരാനി എന്നിവരും പട്ടികയിൽ ഇടം നേടി. ഓരോരുത്തരുടെയും മൊത്തം ആസ്‌തി 110കോടി ഡോളറാണ്.
ഫിൻടെക് കമ്പനിയായ 'റേസർപേ'യുടെ സ്ഥാപകരായ ഹർഷിൽ മാത്തൂർ, ശശാങ്ക് കുമാർ; 'ഗ്രോ'യുടെ ലളിത് കെഷ്രെ; എഡ്‌ടെക് പ്ലാറ്റ്‌ഫോമായ 'ഫിസിക്‌സ് വല്ലാ'യുടെ അലഖ് പാണ്ഡെ, പ്രതീക് ബൂബ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മലബാർ ഗോൾഡിലെ എം.പി. അഹമ്മദ്, ടെഗ ഇൻഡസ്ട്രീസിലെ മദൻ മോഹൻ എന്നിവരും ശതകോടീശ്വരന്മാരുടെ ക്ലബ്ബിൽ ചേർന്നു.
ലോകത്തിലെ 10 ശതകോടീശ്വരന്മാർ
2026 ലെ ഫോർബ്‌സ് പട്ടിക പ്രകാരം, എലോൺ മസ്‌ക് 83900 കോടി ഡോളർ ആസ്‌തിയുമായി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. അദ്ദേഹത്തിൻ്റെ പ്രാഥമിക സംരംഭങ്ങൾ ടെസ്‌ലയും സ്‌പേസ് എക്‌സുമാണ്. 25700 കോടി ഡോളർ ആസ്‌തിയുള്ള ലാറി പേജ് രണ്ടാം സ്ഥാനത്താണ്, ഗൂഗിളിൻ്റെ സഹസ്ഥാപകനാണ് ഇദ്ദേഹം. 22400 കോടി ഡോളർ ആസ്‌തിയുമായി ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് നാലാം സ്ഥാനത്ത് എത്തി.
ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിൽ നിന്നുള്ള 3,428 ശതകോടീശ്വരന്മാരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മൊത്തത്തിൽ 20.1 ലക്ഷം കോടി ഡോളറാണ് അവരുടെ മൊത്തം വരുമാനം. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2200കോടി ഡോളറിൻ്റെ ആസ്‌തിയുമായിമാർക്ക് സക്കർബർഗ് അഞ്ചാം സ്ഥാനത്താണ്. പട്ടിക പ്രകാരം, ആഗോളതലത്തിൽ ചൈന രണ്ടാം സ്ഥാനത്തും ജർമ്മനി നാലാം സ്ഥാനത്തും റഷ്യ അഞ്ചാം സ്ഥാനത്തും ഇറ്റലി ആറാം സ്ഥാനത്തും കാനഡ ഏഴാം സ്ഥാനത്തുമാണ്.
പട്ടികയിൽ എത്ര സ്ത്രീകളുണ്ട്?
ഒ.പി. ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ സാവിത്രി ജിൻഡാൽ, മൂന്നാമത്തെ ഏറ്റവും ധനികയായ ഇന്ത്യക്കാരിയും രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവിയും നിലനിർത്തി. ആഗോളതലത്തിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ ഏഴാം സ്ഥാനത്താണ്. പട്ടികയിൽ ആകെ 20 ഇന്ത്യൻ വനിതകൾ ഇടം നേടിയിട്ടുണ്ട്. ആഗോളതലത്തിൽ, പട്ടികയിൽ ആകെ 481 സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട്.
ഏകദേശം 13400കോടി ഡോളർ ആസ്‌തിയുള്ള അമേരിക്കയിലെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ. ഫ്രാൻസിലെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലെ ജൂലിയ കോച്ച് മൂന്നാം സ്ഥാനത്തും ചിലിയിൽ നിന്നുള്ള ഐറിസ് ഫോണ്ട്ബോണ നാലാം സ്ഥാനത്തും അമേരിക്കയിൽ നിന്നുള്ള ജാക്വലിൻ മാർസ് അഞ്ചാം സ്ഥാനത്തും എത്തി.
അമേരിക്കയിൽ നിന്നുള്ള മിറിയം അഡെൽസൺ എട്ടാം സ്ഥാനത്തും അമേരിക്കയിൽ നിന്നുള്ള അബിഗെയ്ൽ ജോൺസൺ ഒമ്പതാം സ്ഥാനത്തുമാണ്. ആലീസ് വാൾട്ടൺ ഉൾപ്പെടെ, മികച്ച 10 സമ്പന്ന സ്ത്രീകളിൽ അഞ്ച് പേർ അമേരിക്കയിൽ നിന്നുള്ളവരാണ്. ഫോർബ്‌സിൻ്റെ അഭിപ്രായത്തിൽ, സമ്പന്നരുടെ ഏറ്റവും മികച്ച രണ്ടാമത്തെ വർഷമാണ് 2026.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.