രാഹുൽ ഗാന്ധിയുടെ സിജെപി പരാമർശത്തിൽ എതിർപ്പുമായി ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ സിജെപി പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യയോഗത്തില്‍ ഇടതു നേതാക്കള്‍ അതൃപ്തി അറിയിച്ചു.

സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസും സിപിഐയിലെ പി സന്തോഷ് കുമാറുമാണ് അതൃപ്തി അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലായിരുന്നു ഇടതു നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയത്.രാഹുല്‍ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. 

ആ പദവിക്ക് യോജിച്ച വാക്കുകളാണ് ഉണ്ടാകേണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്നും ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍, പ്രതിക്ഷ നേതാവ് ഇത്തരം പരാമര്‍ശം നടത്തിയത് അനുചിതമായിപ്പോയെന്നാണ് പി സന്തോഷ് കുമാര്‍ സൂചിപ്പിച്ചത്.ഇതു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാണെന്നും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതൃപ്തി ഇവിടെയല്ല പറയേണ്ടതെന്നും യോഗത്തില്‍ മറ്റു നേതാക്കള്‍ പറഞ്ഞു. 

ഇക്കാര്യം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച ചെയ്‌തോളൂ. ഇന്ത്യാ സഖ്യ ഫോറത്തില്‍ ചര്‍ച്ച വേണ്ടെന്നും സഖ്യനേതാക്കള്‍ പറഞ്ഞു. വേണമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു വെച്ചാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് സൂചിപ്പിച്ച് സിജെപി പരാമര്‍ശം രാഹുല്‍ഗാന്ധി നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !