ചേലക്കര: വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ സ്കൂട്ടർകൊണ്ട് ഇടിച്ചിട്ടു. ചേലക്കര പോലീസ് എസ്.ഐ. ജോളി സെബാസ്റ്റ്യനാണ് പരിക്കേറ്റത്.
കാലുകൾക്ക് പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ചയാണ് സംഭവം.വെങ്ങാനെല്ലൂർ സെൻററിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ എത്തിയ യുവാവിനെ തടഞ്ഞു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി കൂടുതൽ ചോദ്യംചെയ്യുന്നതിനിടെ എസ്.ഐ.യെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.നിലത്തുവീണ എസ്.ഐ.യുടെ ഒരു കാലിനും ചെറുതായി പരിക്കേറ്റു. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായോ ലഹരി കൈവശം വെച്ചതായോ പോലീസ് സംശയിക്കുന്നു. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.