കാത്തിരിപ്പിന് വിരാമം.. വരുന്നു..ഇന്ത്യയും അയർലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര

ഡബ്ലിന്‍ : ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ടി20 ക്രിക്കറ്റ് പരമ്പര ജൂണ്‍ മാസത്തില്‍ അയര്‍ലണ്ടില്‍ നടക്കും.

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ വൈറ്റ്-ബോള്‍ പര്യടനത്തിന് മുന്നോടിയായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ മാലഹൈഡിൽ   ഉള്‍പ്പെടെയുള്ള വേദികളിലാണ് മത്സരങ്ങള്‍ നടക്കുമെന്ന് സൂചന. ഇതിനിടെ, അയര്‍ലണ്ട് ടീമില്‍ നിര്‍ണായക മാറ്റം സംഭവിച്ചിരിക്കുകയാണ്. 

ടി20 ക്യാപ്റ്റനായിരുന്ന പോള്‍ സ്റ്റിര്‍ലിംഗ് സ്ഥാനമൊഴിഞ്ഞതായി ക്രിക്കറ്റ് അയര്‍ലണ്ട് അറിയിച്ചു. 2026 ടി20 ലോകകപ്പിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ സ്ഥിരം ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

വൈസ് ക്യാപ്റ്റനായ ലോര്‍കന്‍ ടക്കര്‍ താല്‍ക്കാലികമായി ടീമിനെ നയിച്ചിരിക്കുകയാണ്. ഹാരി ടെക്ടറിന്റെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണനയിലാണ്. ജൂണില്‍ നടക്കുന്ന ഇന്ത്യയ്ക്കെതിരായ പരമ്പര പുതിയ ക്യാപ്റ്റന് ടീമിനെ നയിക്കാന്‍ ആദ്യ വലിയ അവസരമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !