പാലാ നിയോജക മണ്ഡലത്തിൽ വിജയക്കൊടിപാറിക്കാൻ ബിജെപി സ്ഥാനാർഥിയായി അഡ്വ. ഷോൺ ജോർജ്..!

പാലാ :ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക.

ഹൈകോടതി അഭിഭാഷകനായ ഷോൺ പൂഞ്ഞാർ മുൻ എംഎൽഎ അരുവിത്തുറ പ്ലാത്തോട്ടത്തിൽ പിസി ജോർജിൻ്റെയും പാലാ ഇടപ്പാടി പറമുണ്ടയിൽ ഉഷാ ജോർജിൻ്റെയും മകനാണ്. 

1982 ജൂൺ മൂന്നിന് പാലായിൽ ജനിച്ച ഷോൺ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ, പാലാ സെൻ്റ് വിൻസെൻ്റ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം മാർ ഇവാനിയോസിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും നേടി. 

കെ എസ് സി യൂണിറ്റ് പ്രസിഡൻ്റ്, ജില്ലാ പ്രസിഡൻ്റ്, ലോ അക്കാഡമി യൂണിയൻ അംഗം, കെ എസ് സി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഷോൺ പ്രൊഫഷണൽ കോളജ് സമരത്തിൽ പങ്കെടുത്ത് മൂന്ന് തവണ ജയിൽവാസം അനുഭവിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന ഷോൺ ദക്ഷിണാഫ്രിക്കയിലെ ജോഹനാസ് ബർഗിൽൽ നടന്ന ലോക യുവജന സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് കെ എം മാണി സാറിൻ്റെ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചു. 2011 ൽ ഷോൺ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടറായി പ്രവർത്തിച്ചപ്പോഴാണ് വാഗമണിൽ പാരഗ്ലൈഡിങ്ങ് ആരംഭിച്ചത്. 

മൂന്ന് മുന്നണികളെയും 28000 വോട്ടിന് പരാജയപ്പെടുത്തിയ 2016 ലെ പി സി ജോർജിൻ്റെ ഐതിഹാസിക വിജയത്തിൻ്റെ പ്രധാന അമരക്കാരനായിരുന്ന ഷോൺ 2020 ൽ പാലാ നിയോജക മണ്ഡലത്തിലെ നാലും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മൂന്നും പഞ്ചായത്തുകൾ ഉൾപ്പെടുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്നും  സ്വതന്ത്രനായി, മുന്നണി ബന്ധമില്ലാതെ വിജയിച്ച കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് അംഗമാണ്. 

2024 ജനുവരി 31ന് ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമായ ഷോൺ 2025 ൽ പാർട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായി.

മുനമ്പം വിഷയം ഏറ്റെടുത്ത് കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വന്ന് വഖഫ് ഭേദഗതി നിയമത്തിൽ നിർണ്ണായകമായ മാറ്റം വരുത്താൻ ശക്തമായി പ്രവർത്തിച്ചു. 

പിണറായി വിജയനെതിരെ ശക്തമായ ഒറ്റയാൾ പോരാട്ടം നടത്തി   സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൻ്റെ അനേക്ഷണം കേരളത്തിൽ ആദ്യമായി നടന്നതും പിണറായി വിജയൻ്റെ മകൾ വീണാ വിജയനെ മൂന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തത് കുറ്റപത്രം സമർപ്പിച്ചതും ഷോണിൻ്റെ ശക്തമായ നിയമ പോരാട്ടത്തെ തുടർന്നായിരുന്നു. ജനകീയ വിഷയങ്ങളിൽ സുപ്രീം കോടതിയിലും  ഹൈകോടതിയിലും ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി നിയമ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ബിജെപിക്ക് സ്വാധീനം ഉണ്ടാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. 

പാലാ ബാറിലെ അഭിഭാഷകയും പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിൻ്റെ മകളുമായ പാർവ്വതിയാണ് ജീവിതപങ്കാളി. പി സി ജോർജ് ജൂണിയർ, ആരാധന അന്ന ഷോൺ എന്നിവരാണ് മക്കൾ. ഡോ ഷെയിൻ ജോർജ് സഹോദരനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !