തിരൂർ: പൊറ്റേത്തപ്പടി ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) പിടികൂടി.
തവനൂർ പുത്തൻപുരയിൽ വീട് സ്വദേശിയായ മുഹമ്മദ് ഷിബാൻ (26) ആണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നുമാണ് ആദ്യം എം.ഡി.എം.എ കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ, നിക്കാഹ് കഴിഞ്ഞ് താമസിച്ചിരുന്ന വീട്ടിലെ മുകളിലെ നിലയിലെ ബാത്ത്റൂമിൽ നിന്ന് കൂടി 1.55 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഉപയോഗത്തിനും അമിത ലാഭത്തിനായി വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.